കൊച്ചി: നടി ആശ ശരത്തിന്റെ മകളും നര്‍ത്തകിയും നടിയുമായ ഉത്തര ശരത് വിവാഹിതയായി. ആദിത്യയാണ് വരന്. അങ്കമാലിയ്ക്ക് സമീപം കറുകുറ്റിയിലുള്ള അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററിൽ നടന്ന വിവാഹ ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു. 2021ലെ മിസ് കേരള റണ്ണര്‍അപ്പ് ആയിരുന്നു ഉത്തര.
ഒക്ടോബറിലായിരുന്നു ആദിത്യയുടേയും ഉത്തരയുടേയും വിവാഹനിശ്ചയം. കൊച്ചിയിലെ സ്വകാര്യഹോട്ടലില്‍ നടന്ന വിവാഹനിശ്ചയത്തില്‍ ആശ ശരത്തിന്റെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തിരുന്നു.
ആശ ശരത്തിനൊപ്പം നൃത്തവേദികളില്‍ സജീവമാണ് ഉത്തര. ‘ഖെദ്ദ’ എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ആശ ശരത്തും ഈ ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തിയിരുന്നു. കീര്‍ത്തനയാണ് ആശ ശരത്തിന്റെ രണ്ടാമത്തെ മകള്‍.
Post Your Comments