തന്റെ കല്യാണ വീഡിയോ പുറത്ത് വന്ന സമയത്ത് അതിന് താഴെ വന്ന മോശം കമന്റുകൾ കണ്ടിട്ട് ഭർത്താവിന് വിഷമമായെന്ന് നടിയും അവതാരകയുമായ ശിൽപ ബാല. ലൈഫിൽ ഹാപ്പിനെസ് ഇല്ലാത്തതു കൊണ്ടാണ് പലരും മറ്റുള്ളവരുടെ ലൈഫ് കാണുമ്പോൾ ഫ്രസ്ട്രേറ്റഡായി ഇങ്ങനെയുള്ള കമന്റുകൾ ഇടുന്നത് എന്നും, നാട്ടുകാരെ നന്നാക്കാൻ നിന്നാൽ നമ്മുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പറ്റില്ല എന്നുമാണ് ജിഞ്ചർ മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം പറയുന്നത്.
വാക്കുകൾ വിശദമായി :
‘കല്യാണ വീഡിയോ പുറത്ത് വന്ന സമയത്ത് അതിന് താഴെ ഒരുപാട് മോശം കമന്റുകൾ വന്നിരുന്നു. ഇങ്ങനത്തെയൊരാളെയാണ് കിട്ടിയത് എന്നുള്ള തരത്തിൽ അദ്ദേഹത്തെ ബോഡി ഷെയ്മിങ് നടത്തിയുള്ളതായിരുന്നു ഏറെയും കമന്റുകൾ. ഞാൻ അന്ന് അത് വായിച്ച് ചിരിച്ച് തള്ളി. അദ്ദേഹം ഇതൊക്കെ എടുത്ത് വായിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. പക്ഷെ അദ്ദേഹം കമന്റ്സ് വായിച്ചു. വളരെ അപ്സെറ്റായി. പിന്നെ വിഷമിച്ച് എന്നോട് ചോദിക്കാൻ തുടങ്ങി നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ കല്യാണ വീഡിയോ പുറത്ത് വന്നതിൽ എന്നൊക്കെ ആദ്യമൊന്നും എനിക്ക് എന്താണ് അദ്ദേഹം പറയുന്നത് മനസിലായില്ല. പിന്നെയാണ് അദ്ദേഹം പറഞ്ഞത്…. വീഡിയോയ്ക്ക് താഴെ വന്ന കമന്റുകൾ വായിച്ചു… നിനക്ക് വിഷമമുണ്ടോ.. എനിക്ക് വല്ലാതെ വിഷമം വരുന്നുവെന്നൊക്കെ പറഞ്ഞു.
ആ കമന്റ്സ് വായിച്ച് വന്ന വിഷമം ഉള്ളിൽ വെച്ചിരിക്കുകയായിരുന്നു. എന്നോട് പറഞ്ഞാലോ ഡിസ്കസ് ചെയ്താലോ എനിക്ക് വിഷമം വന്നാലോയെന്ന് കരുതി. അപ്പോഴാണ് ഞാൻ മനസിലാക്കിയത് ഇത്തരം കമന്റുകൾ ഒരു സാധാരണയാളെ എങ്ങനെയാണ് വേദനിപ്പിക്കുന്നതെന്ന്. ഇപ്പോൾ പക്ഷെ അദ്ദേഹം ഇത്തരം കമന്റുകളോട് പ്രതികരിക്കാറുണ്ട്. ഹാപ്പിനെസ് ലൈഫിൽ ഇല്ലാത്തതുകൊണ്ടാണ് പലരും മറ്റുള്ളവരുടെ ലൈഫ് കാണുമ്പോൾ ഫ്രസ്ട്രേറ്റഡായി ഇങ്ങനെയുള്ള കമന്റുകൾ ഇടുന്നത്. നാട്ടുകാരെ നന്നാക്കാൻ നിന്നാൽ നമ്മുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പറ്റില്ല’.
Post Your Comments