ബിഗ് ബോസ് ഷോ വഴി സെലിബ്രിറ്റി ആയ ആളാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയെങ്കിലും ഉദ്ഘാടന ചടങ്ങുകളിലും പൊതുപരിപാടികളിലും റോബിൻ സ്ഥിര സാന്നിധ്യമാണ്. അടുത്തിടെ ആരതി പൊടിയുമായി റോബിന്റെ വിവാഹവും നിശ്ചയിച്ചിരുന്നു. ഇതിനിടെ, താൻ ആദ്യമായി സംവിധാനം ചെയ്ത് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും റോബിൻ നടത്തിയിരുന്നു. ഒപ്പം, താങ്റ്റ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചും റോബിൻ ആരാധകർക്ക് സൂചന നൽകിയിരുന്നു.
രണ്ടര വർഷം കഴിഞ്ഞാൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ സാധ്യതയുണ്ടെന്നായിരുന്നു റോബിൻ പറഞ്ഞത്. എന്നാൽ സോഷ്യൽ മീഡിയയിലെ ഏറ്റവും പുതിയ പ്രചരണം അനുസരിച്ച്, റോബിൻ രാധാകൃഷ്ണൻ ബി.ജെ.പിയിൽ ചേരുമത്രെ. റോബിൻ ബി.ജെ.പിയിലേക്ക് ആണെന്ന തരത്തിലുള്ള വാർത്തകൾ വിവിധ ഗ്രൂപ്പുകളിൽ അദ്ദേഹത്തിന്റെ ആരാധകർ പങ്കുവെച്ചിരുന്നു. റോബിൻ ഇക്കാര്യത്തിൽ പ്രതികരണമൊന്നും നടത്തിയിട്ടില്ല. സോഷ്യൽ മീഡിയയിലെ പ്രചാരണത്തിന് പരിഹാസരൂപേണ മറുപടി നൽകുകയാണ് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി.
‘എത്തേണ്ടിടത്തേക്ക് തന്നെ’യാണ് റോബിൻ എത്തുന്നതെന്നാണ് ബിന്ദു അമ്മിണിയുടെ പരിഹാസം. അതേസമയം, പ്രചരിക്കുന്നത് തിരുവനന്തപുരത്താണ് റോബിൻ മത്സരിക്കുന്നതെന്നാണ്. എന്നാൽ ബി.ജെ.പി ഇതേവരെ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. റോബിനും ഔദ്യോഗിക വിശദീകരണം ഒന്നും നൽകിയിട്ടില്ല. ഫാൻസുകാരുടെ തലയിൽ ഉദിച്ച ഐഡിയ ആണോ ഈ രാഷ്ട്രീയ പ്രവേശമെന്ന കാര്യത്തിലും വ്യക്തതയില്ല. പല പാർട്ടികളും റോബിൻ രാധാകൃഷ്ണനുമായി ചർച്ചയിൽ ഏർപ്പെട്ടിരുന്നു എന്നും റിപ്പോർട്ടിലുണ്ട്. തന്നെ ഇത്രയും വളർത്തിയ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണം എന്ന ആഗ്രഹമാണ് രാഷ്ട്രീയ പ്രവേശനം കൊണ്ട് ലക്ഷ്യമിടുന്നത് എന്ന് ഫെബ്രുവരിയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവേ റോബിൻ പറഞ്ഞിരുന്നു.
Post Your Comments