Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsNEWSSocial Media

ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത സിനിമയുടെ പോസ്റ്റര്‍ ഉണ്ടാക്കിയത് റോബിന്റെ നേതൃത്വത്തിൽ , വിവാദങ്ങൾക്ക് താല്‍പര്യമില്ല

ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടാത്ത സിനിമയുടെ പോസ്റ്റര്‍ റോബിന്റെ നേതൃത്വത്തിൽ ഉണ്ടാക്കിയതാണെന്നും നിലവില്‍ നടക്കുന്ന വിവാദങ്ങളില്‍ ഇടപെടാന്‍ താല്‍പര്യമില്ലെന്നും നിര്‍മ്മാതാവ് സന്തോഷ് കുരുവിള. ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണനുമായി ചെയ്യാനിരുന്ന സിനിമയെ കുറിച്ചുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു നിര്‍മ്മാതാവ് .

വാക്കുകൾ വിശദമായി :

‘ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍, ബിഗ്‌ബോസ് ഷോയില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം അദ്ദേഹത്തിന്റെ സിനിമാ പ്രവേശനത്തിനുള്ള സാധ്യതകളാരായാന്‍ ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ എന്നെ സമീപിച്ചിരുന്നു എന്നത് വസ്തുതയാണ്. പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു നിര്‍മ്മാണ കമ്പനി എന്ന നിലയില്‍ അദ്ദേഹത്തിന്റെ ചലച്ചിത്ര മോഹങ്ങളെ സാകൂതം ശ്രവിയ്ക്കുകയും ചെയ്തു.

തുടര്‍ന്ന് അദ്ദേഹത്തിന് അനുയോജ്യമായ ഒരു സബ്ജക്ടും അത് നിര്‍വ്വഹിക്കുവാന്‍ തയ്യാറായ സങ്കേതിക വിദഗ്ധരെ കണ്ടെത്തുന്നതിനുമായി പരിശ്രമങ്ങള്‍ എന്റെ നിര്‍മ്മാണ കമ്പനി ആരംഭിയ്ക്കുകയും ചെയ്തിരുന്നു. വരുവാന്‍ പോവുന്ന പ്രോജക്ടിനെ ക്കുറിച്ചുള്ള മീഡിയാ അപ്‌ഡേഷന്‍സും കൂടാതെ ശ്രീ മോഹന്‍ലാലിന്റെ പേജിലൂടെ നടത്തിയ പ്രഖ്യാപനവും ഡോക്ടര്‍ റോബിന്റേയും ടീമിന്റേയും നേതൃത്വത്തില്‍ നടന്നിട്ടുള്ളതാണ്. ആ ഘട്ടത്തില്‍ തന്നെ ശ്രീ റോബിന്‍ രാധാകൃഷ്ണന്‍ മലയാളത്തിലെ നിരവധിയായ നിര്‍മ്മാതാക്കളെ കാണുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു എന്നാണ് അറിഞ്ഞിരുന്നത്.

കോവിഡാനന്തരം സിനിമാ മേഖലയിലാകെ ഉണ്ടാകുന്ന മാറ്റങ്ങളെ നിരീക്ഷിക്കുകയും പിന്നീട് വളരെയധികം അവധാനതയോടു കൂടിയുമാണ് ഓരോ പ്രോജക്ടുകളെയും സമീപിച്ചു വരുന്നത്. അടിസ്ഥാനപരമായ് ഞാനൊരു പ്രവാസി വ്യവസായിയും നിരവധി രാജ്യങ്ങളില്‍ ബിസിനസ്സ് ചെയ്യുന്ന ഒരു വ്യക്തി കൂടിയാണ്. സിനിമാ നിര്‍മ്മാണം ഒരു ബിസിനസ്സ് നിലയില്‍ എന്റെ പ്രഥമ പരിഗണനയിലുള്ള ഒന്നല്ല എന്നതാണ് വാസ്തവം പക്ഷെ സിനിമ വ്യക്തിപരമായ് ഒരു പാഷന്‍ തന്നെയാണ് ഇപ്പോഴും എപ്പോഴും ! ഏതൊരു പ്രോജക്ടിനും ഒരു മികച്ച സബ്ജക്ടും ടീമും ഉരുത്തിരിയുന്നതു വരെ കാത്തിരിക്കുക എന്നതാണ് ഒരു ശൈലിയായ് സ്വീകരിച്ചിട്ടുള്ളത്.

അഥവാ അങ്ങനെ സംഭവിച്ചില്ലെങ്കില്‍ അത് ഉപേക്ഷിയ്ക്കുകയും ചെയ്‌തേക്കാം. ഡോ റോബിന്‍ രാധാകൃഷ്ണന്‍ സിനിമാ മേഖലയില്‍ സ്വപ്രയത്‌നത്താല്‍ ഉയര്‍ന്ന് വരുന്നതിനും ശോഭിയ്ക്കുകയും ചെയ്യുന്നതിന് യാതൊരു വിധ പ്രശ്‌നങ്ങളും ഉള്ളതായ് കരുതുന്നില്ല. നിലവില്‍ അദ്ദേഹത്തിനും ചുറ്റും നവമാധ്യമങ്ങളില്‍ നടക്കുന്ന വിവാദങ്ങളില്‍ ഭാഗഭാക്കാവാന്‍ വ്യക്തിപരമായും അല്ലാതേയും താല്‍പര്യമില്ല എന്ന് കൂടി അറിയിച്ചു കൊള്ളട്ടെ.’

 

shortlink

Related Articles

Post Your Comments


Back to top button