സിഗരറ്റ് കൈ കൊണ്ട് തൊടാത്ത കുലപുരുഷനേയും ചുരിദാര്‍ ഇട്ട് മാത്രം പൂളില്‍ ചാടുന്ന കുലസ്ത്രീയേയുമല്ല ഉദ്ദേശിച്ചത്: നിമിഷ

ഇത് അപ്രസക്തമായൊരു പ്രസ്താവനയാണ്

ബിഗ് ബോസിലൂടെ ശ്രദ്ധേയായ താരമാണ് നിമിഷ. കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ നിന്നും മാറി നിന്ന താരം ഇപ്പോൾ തിരികെ എത്തിയിരിക്കുകയാണ്. തന്റെ മുത്തച്ഛന്റെ വേർപാടിന്റെ തുടർന്നാണ് താൻ സോഷ്യൽ മീഡിയയിൽ നിന്നും അകലം പാലിച്ചതെന്നു  നിമിഷ പങ്കുവച്ചു. ഇതിനൊപ്പം ആരാധകരുടെ ചോദ്യങ്ങൾക്ക് നിമിഷ മറുപടിയും നൽകിയിരുന്നു.

ദൈവം ദുഷ്ടനെ പന പോലെ വളര്‍ത്തും എന്ന് ജാസ്മിന്‍ അന്ന് പറഞ്ഞത് ഓര്‍ക്കുന്നുണ്ടോ എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ‘ഓ ട്രസ്റ്റ് മീ, ഞാനത് ഇപ്പോഴാണ് ഓര്‍ത്തത്. ആളുകളെ വായിച്ചെടുക്കുന്നതില്‍ അവള്‍ എത്ര മിടുക്കിയാണ്’ എന്നായിരുന്നു ഇതിന് നിമിഷ നല്‍കിയ മറുപടി.

read also: ഇതിപ്പോ 4 തെറിവിളിയിലും ട്രോളിലും നിങ്ങൾ ഒതുക്കിയില്ലേ, നിങ്ങൾ മഹാന്മാരാണ് : റോബിനെ പരിഹസിച്ച് ജസ്‌ല

നിങ്ങളുടെ രണ്ട് സുഹൃത്തുക്കളും മനസിലാക്കിയിട്ടും നിങ്ങള്‍ അയാളെ വിശ്വസിച്ചത് തെറ്റാണെന്ന് തോന്നുന്നുണ്ടോ എന്നു ഡോ. റോബിൻ രാധാകൃഷ്ണനെക്കുറിച്ച് ചോദിച്ചപ്പോൾ താരത്തിന്റെ മറുപടിയിങ്ങനെ,

‘ഇത് അപ്രസക്തമായൊരു പ്രസ്താവനയാണ്. ഞാന്‍ നേരത്തെ തന്നെ പറഞ്ഞത്. അവന്‍ വ്യക്തിപരമായി എന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല എന്നതിനാലാണ് അവനുമായി പ്രശ്‌നമില്ലാത്തത്. അവന്റെ ദേഷ്യത്തെക്കുറിച്ച്‌ അവനോട് തന്നെ ഞാന്‍ സംസാരിച്ചിട്ടുണ്ട്. അതേസമയം ഷോയില്‍ വച്ച്‌ പല ഫ്രോഡുകളേയും ഞാന്‍ കണ്ടിട്ടുണ്ട്. അവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും എന്റെ സുഹൃത്തുക്കള്‍ അവര്‍ക്കൊപ്പം ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യുന്നത് കാണാം. എനിക്കൊരു പ്രശ്‌നമില്ല അതില്‍. കാരണം അവര്‍ക്ക് അവരോട് വ്യക്തിപരമായി പ്രശ്‌നമൊന്നുമില്ല’.

സിഗരറ്റ് കൈ കൊണ്ട് തൊടാത്ത കുലപുരുഷ്, ചുരിദാര്‍ ഇട്ട് മാത്രം പൂളില്‍ ചാടുന്ന കുലസ്ത്രീയേയും അല്ല ഉദ്ദേശിച്ചതെന്നും നിമിഷ മറുപടിയായി കുറിച്ചിട്ടുണ്ട്. എനിക്ക് നിങ്ങളെ മിസ് ചെയ്തില്ല. ഭയങ്കര തലക്കനമാണെന്നു ഒരാള്‍ വിമർശിച്ചു.’അതെ, എനിക്ക് തലച്ചോറുണ്ടെന്നായിരുന്നു’ നിമിഷ ഇയാൾക്ക് നല്‍കിയ മറുപടി.

Share
Leave a Comment