സുരേഷ് ഗോപി ഇരട്ട വേഷത്തിൽ വന്ന ചിത്രമാണ് രണ്ടാം ഭാവം. തിലകൻ വില്ലൻ വേഷത്തിൽ എത്തിയ ഈ ത്രില്ലർ ചിത്രം ഒരുക്കിയത് ലാൽ ജോസാണ്. രണ്ടാം ഭാവം എന്ന സിനിമ വലിയ പരാജയമായതിനെക്കുറിച്ച് സംവിധായകൻ പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു.
read also: മഞ്ജു വാര്യർ എന്റെ സ്വപ്ന ജീവിത പങ്കാളി: ആറാട്ടണ്ണൻ സന്തോഷ് വര്‍ക്കി
‘എന്റെ കരിയറില്‍ ഇടയ്ക്കിടെ ഞാന്‍ കേള്‍ക്കുന്ന കമന്റുണ്ട്. നിങ്ങള്‍ ചെയ്തതില്‍ ഏറ്റവും നല്ല സിനിമ രണ്ടാം ഭാവമായിരുന്നെന്ന്. എനിക്ക് ഭയങ്കര ദേഷ്യം തോന്നും. ഈ പഹയന്മാര് അന്ന് തിയറ്ററില്‍ പോയി കണ്ടിരുന്നെങ്കില്‍ എന്റെ സിനിമ പരാജയപ്പെടില്ലായിരുന്നു. ഒരുപാട് അധ്വാനിച്ച സിനിമയായിരുന്നു. പിന്നീട് പത്ത് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ന്യൂ ജനറേഷന് സിനിമകളില്‍ കണ്ട പല കാര്യങ്ങളും രണ്ടാം ഭാവം എന്ന സിനിമയില്‍ കണ്ടിരുന്നു. അത് മാത്രമായിരുന്നു എന്റെ ആശ്വാസം. കാരണം പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലം തെറ്റി വന്ന സിനിമയായി. സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തില്‍ ഏറ്റവും നല്ല മുഹൂര്‍ത്തങ്ങളില്‍ ചിലത് രണ്ടാം ഭാവം എന്ന സിനിമയിലുണ്ടായിരുന്നു’ -ലാല്‍ ജോസ് ഒരു അഭിമുഖത്തിൽ പങ്കുവച്ചു.
Post Your Comments