
ബിഗ്ബോസ് സീസൺ 4 അവസാനിച്ച് ഒരു വർഷമായിട്ടും ഇന്നും വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഉദ്ഘാടന ചടങ്ങുകളിലും പൊതുപരിപാടികളിലും റോബിൻ സ്ഥിര സാന്നിധ്യമാണ്. അടുത്തിടെ ആരതി പൊടിയുമായി റോബിൻ രാധാകൃഷ്ണന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാലിപ്പോൾ റോബിന്റെ രാഷ്ട്രീയ പ്രവേശം ചർച്ചകൾക്ക് പുതിയ വഴിത്തിരിവ് നൽകുന്നു.
കഴിഞ്ഞ മാസം റോബിൻ രാധാകൃഷ്ണൻ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സൂചന നൽകിയിരുന്നു. വിവാഹം കഴിഞ്ഞ ശേഷമാകും രാഷ്ട്രീയ പ്രവേശനമെന്നായിരുന്നു അന്ന് നൽകിയ സൂചന. രണ്ടര വർഷം കഴിഞ്ഞാൽ രംഗപ്രവേശനത്തിനുള്ള സാധ്യത നൽകിയാണ് റോബിൻ സംസാരിച്ചത്. എന്നാൽ ഏറ്റവും പുതിയ പ്രചരണം അനുസരിച്ച്, റോബിൻ രാധാകൃഷ്ണൻ ബി.ജെ.പിയിൽ ചേരുമെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരവിഷയം.
പല പാർട്ടികളും റോബിൻ രാധാകൃഷ്ണനുമായി ചർച്ചയിൽ ഏർപ്പെട്ടിരുന്നു എന്നും റിപ്പോർട്ടിലുണ്ട്. തന്നെ ഇത്രയും വളർത്തിയ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണം എന്ന ആഗ്രഹമാണ് രാഷ്ട്രീയപ്രവേശനം കൊണ്ട് ലക്ഷ്യമിടുന്നത് എന്ന് ഫെബ്രുവരിയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവേ റോബിൻ പറഞ്ഞിരുന്നു. തൊട്ടടുത്ത ലക്ഷ്യം സിനിമയാണെന്നും റോബിൻ സൂചിപ്പിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് തിരുവനന്തപുരത്താണ് റോബിൻ മത്സരിക്കുന്നതെന്നാണ്. എന്നാൽ ബിജെപി ഇതേവരെ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.
Post Your Comments