InterviewsLatest NewsNEWSNostalgia

മാഫിയശശി വണ്ടി വെട്ടിത്തിരിച്ച് വേറെ എവിടെയോ കൊണ്ട് പോയി ഇടിച്ചു, വലിയൊരു അപകടം അങ്ങനെ ഒഴിവായി: ഛായാഗ്രാഹകന്‍ പറയുന്നു

ജയറാം നായകനായ മിന്നാമിനുങ്ങിന്റെ മിന്നുക്കെട്ട് എന്ന സിനിമയുടെ പിന്നണിയില്‍ നടന്നൊരു അപകടത്തെ കുറിച്ച് പറഞ്ഞ് ഛായാഗ്രാഹകന്‍ ഉത്പല്‍ വി നായനാര്‍. വളരെ റിസ്‌ക് ആയിട്ടാണ് ആ സീന്‍ ചിത്രീകരിച്ചത് എന്നും മാഫിയ ശശി കാരണം വലിയൊരു അപകടം ഒഴിവായെന്നുമാണ് മാസ്റ്റര്‍ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത്.

വാക്കുകൾ വിശദമായി :

‘മിന്നാമിനുങ്ങിന്റെ മിന്നുക്കെട്ട് എന്ന ചിത്രത്തില്‍ ജയറാം ബസ് ഓടിച്ച് ചേസ് ചെയ്യുന്നൊരു രംഗമുണ്ട്. വളരെ റിസ്‌ക് ആയിട്ടാണ് ആ സീന്‍ ചിത്രീകരിച്ചത്. ആ രംഗമെടുത്തത് കാക്കനാട് സീപേര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലും വൈറ്റില ബൈപ്പാസിലുമാണ്. ഇന്നത് ചിന്തിക്കാന്‍ പറ്റുമോ? അന്ന് റോഡ് വന്ന് കൊണ്ടിരിക്കുന്നതേയുള്ളു.

ജയറാം ശരിക്കും ഓടിക്കുന്നുണ്ട്. അത് സിനിമയില്‍ കാണിക്കുന്നുണ്ട്. അതിന്റെ ഫൈറ്റ് മാസ്റ്റര്‍ മാഫിയ ശശിയാണ്. കുറച്ച് ത്രില്ലിങ്ങിന് വേണ്ടി ബസ് പോസ്റ്റിലേക്ക് കൊണ്ട് പോയി ഇടിക്കണം. ബസിനൊപ്പം പോലീസ് ജീപ്പും വരുന്നുണ്ട്. അതുകൊണ്ട് ക്യാമറ പുറകിലും വെച്ചിട്ടുണ്ട്. ശരിക്കും ആ സമയത്ത് ബസ് ഓടിക്കുന്നത് ഫൈറ്റ് മാസ്റ്ററായ മാഫിയ ശശിയാണ്. പെട്ടെന്ന് ശശിയുടെ ചിന്ത എങ്ങോട്ടോ മാറിയിട്ട് അദ്ദേഹം വണ്ടി വെട്ടിത്തിരിച്ച് വേറെ എവിടെയോ കൊണ്ട് പോയി ഇടിച്ചു. ഷോട്ട് കിട്ടി. പക്ഷേ എന്തോ വലിയൊരു അപകടം വരാനിരുന്നത് അങ്ങനെ ഒഴിവായി പോയെന്ന് പറയാം. ആ ഫൈറ്റ് ഉഗ്രനായെങ്കിലും അങ്ങനൊരു സംഭവം ലൊക്കേഷനില്‍ നടന്നു.’

shortlink

Related Articles

Post Your Comments


Back to top button