പലപ്പോഴും തന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്നതിലൂടെ വിമർശനങ്ങൾ കേൾക്കേണ്ടിവന്ന ഒരാളാണ് ഗായിക ചിന്മയി ശ്രീപദ. ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ചിന്മയി നടത്തിയ പോരാട്ടം സമൂഹത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നായിരുന്നു. സ്ത്രീകൾ നേടിയെടുക്കേണ്ട സുപ്രധാനമായ ഒരു അവകാശത്തെപ്പറ്റി ഗായിക തുറന്നു പറയുന്നതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്.
സ്ത്രീകളെ കന്യകമാരായി ചില പുരുഷന്മാർ വാഴ്ത്തുന്നതിനെ ചൂണ്ടിക്കാട്ടി സ്ത്രീകളുടെ ശാരീരിക പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ചിന്മയി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോ ക്ലിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ആദ്യമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകളെ കന്യകമാർ എന്ന് പ്രകീർത്തിക്കുന്നെങ്കിൽ, അവർ ചില ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടാവുമെന്നു ചിന്മയി പറയുന്നു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ ,
ആദ്യ ശാരീരിക ബന്ധത്തിൽ ചോരപൊടിയുന്നുവെങ്കിൽ, സ്ത്രീകൾ ഉടനടി വൈദ്യസഹായം തേടണം. അതേക്കുറിച്ച് തുറന്നു സംസാരിക്കാൻ അവർ വിമുഖത കാട്ടരുത്. ഇത് പോംവഴി കണ്ടെത്താൻ സഹായകമാകും. ആദ്യമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾക്ക് രക്തസ്രാവമുണ്ടെങ്കിൽ അതിനർത്ഥം അവർക്ക് വേണ്ടത്ര ലൂബ്രിക്കേഷൻ ഇല്ല എന്നാണ്. ഈ സ്ത്രീകൾ ബന്ധത്തിന് തയ്യാറല്ലെന്നും അവർ വൈദ്യസഹായവും ചികിത്സയും തേടണമെന്നും ചിന്തിക്കണം.
അശ്ലീല സിനിമകളിൽ നിന്ന് ആളുകൾ ലൈംഗികതയെക്കുറിച്ചുള്ള അറിവ് തേടരുത്. അത് തെറ്റായ ധാരണകളെ അടിസ്ഥാനമാക്കിയുള്ളതാണ്. മുതിർന്നവർക്കുള്ള സിനിമകളിൽ കാണിക്കുന്ന ലൈംഗികബന്ധവും യാഥാർത്ഥ്യവും തമ്മിൽ വളരെയധികം വ്യത്യാസമുണ്ട്. ഇത് മനസിലാക്കണം.
ചിന്മയിയുടെ ഈ വാക്കുകൾക്ക് സമൂഹമാധ്യമത്തിൽ മികച്ച പിന്തുണയാണ് ലഭിക്കുന്നത്.
Post Your Comments