ബോഡി ബില്‍ഡിംഗിലൂടെ ഒത്തിരി ആരാധകരെ സൃഷ്ടിച്ചെടുത്ത താരമാണ് ആരതി കൃഷ്ണ. പണ്ട് മുതലേ കുറച്ച് അപകര്‍ഷതാബോധം തനിക്കുണ്ടായിരുന്നുവെന്നും, സൗന്ദര്യം നോക്കി കണ്ണ് ചെറുതാണെന്നും മറ്റ് പ്രശ്‌നങ്ങളുണ്ടെന്നുമൊക്കെ കരുതിയിരുന്നതായി താരം പറയുന്നു. എന്നാല്‍ ആ ചിന്തകളൊക്കെ മാറി കീറിയ ഉടുപ്പുമിട്ട് നടക്കാന്‍ പോലും നാണക്കേടില്ലാത്ത തലത്തിലേക്ക് താനെത്തിയെന്നാണ് മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ ആരതി വ്യക്തമാക്കുന്നത്.
വാക്കുകൾ വിശദമായി :
‘ആദ്യമൊക്കെ ഇന്‍സ്റ്റാഗ്രാമില്‍ മുഖം കാണിക്കില്ലായിരുന്നു. ഹെല്‍മറ്റ് കൊണ്ട് മുഖം മറച്ചിട്ടുള്ള ഫോട്ടോകളായിരുന്നു ഇട്ടത്. അന്നത്തെ ട്രെന്‍ഡ് അതാണെന്ന് എല്ലാവരും കരുതി. അതൊരു ട്രെന്‍ഡ് അല്ലായിരുന്നെങ്കില്‍ കൂടി ഞാന്‍ മുഖം കാണിക്കില്ലായിരുന്നു. എനിക്കതിനോട് താല്‍പര്യമില്ലാത്തത് കൊണ്ടാണ്. കുറച്ച് അപകര്‍ഷത ഉള്ള ആളായിരുന്നു ഞാന്‍. അന്നെനിക്ക് ഇത്ര കൂടി ധൈര്യമില്ല. ഇപ്പോള്‍ ഒന്നും മൈന്‍ഡ് ചെയ്യുന്നില്ലെന്നതാണ് പ്രധാന കാര്യം. വലിയ സൗന്ദര്യം വേണമെന്നുള്ള ആഗ്രഹമൊന്നുമില്ല. ആ സമയത്ത് എന്നെ കണ്ണാടിയില്‍ കാണുമ്പോള്‍ എനിക്ക് തന്നെ ഇഷ്ടപ്പെടത്തില്ല. എന്റെ കുറവുകളാണ് ഞാനെപ്പോഴും നോക്കാറുള്ളത്. എന്റെ കണ്ണിന്റെ കൃഷ്ണമണി ചെറുതാണെന്ന് കരുതി അന്നേ ലെന്‍സ് വെക്കുമായിരുന്നു. എന്റെ കണ്ണ് ചെറുതായത് കൊണ്ട് ഉറക്കം തൂങ്ങിയത് പോലെ തോന്നും. അതുകൊണ്ടാണ് അങ്ങനെ വച്ചത്.
ഞാന്‍ പുറത്തിറങ്ങി വര്‍ക്കൗട്ട് ചെയ്തപ്പോഴൊന്നും ആരും ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് എച്ച്ഡി ഫോട്ടോയൊക്കെ ഇട്ടതിന് ശേഷമാണ് ആളുകള്‍ ശ്രദ്ധിച്ച് തുടങ്ങിയത്. സമൂഹത്തിന് അങ്ങനെയുള്ള ഫോട്ടോസൊക്കെയാണ് വേണ്ടത്. പക്ഷേ സാരി ഉടുത്ത് മുല്ലപ്പൂവമൊക്കെ ചൂടി നടക്കുന്നതിനോട് തനിക്ക് തീരെ താല്‍പര്യമില്ല. വീട്ടില്‍ എനിക്ക് ഒത്തിരി ഡ്രസ് ഉണ്ടെങ്കിലും അതിലേറ്റവും പഴയതും കീറിയതുമൊക്കെ ഇടുന്നതാണ് എന്റെ കംഫര്‍ട്ട്. അത് മാത്രം തപ്പി കണ്ടുപിടിച്ച് എടുക്കുന്നതാണോ എന്നൊക്കെ അമ്മ ചോദിക്കുമായിരുന്നു. ജിമ്മില്‍ ആദ്യം വന്നപ്പോഴും ഒരു തുണിയെടുത്ത് സൈഡില്‍ കെട്ടും. ഇത് ദാരിദ്ര്യക്കെട്ടാണെന്ന് പറഞ്ഞ് പലരും എന്നെ കളിയാക്കിയിരുന്നു. പിന്നീട് അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ സ്‌പോര്‍ട്‌സ് വെയര്‍ ഒക്കെ ധരിച്ച് തുടങ്ങിയത്. പിന്നെ പിന്നെ ഞാന്‍ വലിയ ആളായി പോയെന്ന് പലരും പറഞ്ഞ് തുടങ്ങി. പക്ഷേ അതിനൊക്കെയുള്ള സൗകര്യം എനിക്ക് പണ്ടേയുണ്ട്. എന്റെ അച്ഛനും അമ്മയും അത്യാവശ്യം സാമ്പത്തികമുള്ള ആളുകളാണ്. പക്ഷെ എന്റെ കംഫര്‍ട്ട് അനുസരിച്ചാണ് ഞാന്‍ വസ്ത്രം ധരിച്ചിരുന്നത്. ഇവിടെ വന്ന് വലിയ ആളായതിന് ശേഷം ദാരിദ്ര്യക്കെട്ടൊക്കെ മാറിയല്ലോ എന്ന് പറഞ്ഞ് കളിയാക്കുന്ന നിരവധി പേരുണ്ട്. അതൊക്കെ എനിക്ക് ശരിക്കും വിഷമം ആയിട്ടുണ്ട്.’
Leave a Comment