എല്ലാ പിന്തുണയും കൊടുത്തു കൊണ്ടാണ് ലാലേട്ടന്‍ മാറി നിന്നത്, ഒരു ഈഗോ ക്ലാഷുമില്ല: ടിനി ടോം

സിസിഎല്ലില്‍ എല്ലാ പിന്തുണയും കൊടുത്തു കൊണ്ടാണ് മോഹൻലാൽ മാറി നിന്നത് എന്നും അതിലൊരു ഈഗോ ക്ലാഷുമില്ലെന്നും നടൻ ടിനി ടോം. കളിക്കാന്‍ പോകുന്ന ആരേയും തടയുന്നില്ല, നിങ്ങള്‍ കളിച്ചോ എന്ന് തന്നെയാണ് പറയുന്നത് എന്നാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിൽ ടിനി ടോം പറയുന്നത്.

വാക്കുകൾ വിശദമായി :

അമ്മയ്ക്ക് ഇപ്പോഴൊരു ഫുട്‌ബോള്‍ ടീമൊക്കെയുണ്ട്. ഇതിലുള്ള അംഗങ്ങള്‍ തന്നെയാണ് അതിലുമുള്ളത്. രാജീവ് പിള്ളയും പാഷാണം ഷാജിയും പ്രജോദുമൊക്കെ തന്നെയാണ് കളിക്കുന്നത്. ഞാനും കൈലാഷുമാണ് ഗോളിമാര്‍. എക്‌സൈസിനെ തോല്‍പ്പിക്കുകയും ചെയ്തിരുന്നു. അവര്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ വന്നവരാണ്. നമ്മളുടെ പിള്ളേര് ദിവസവും പറമ്പില്‍ കളിക്കാന്‍ പോകുന്നവരാണ്. അവര്‍ തന്നെയാണ് ക്രിക്കറ്റിലും കളിക്കുന്നത്. രാജീവ് പിള്ള നമ്മളുടെ ഡിഫന്‍ഡറാണ്. അര്‍ജുന്‍ നന്ദകുമാര്‍, മണികണ്ഠന്‍ തുടങ്ങിയവരുമുണ്ട്. ക്രിക്കറ്റില്‍ സംഭവിച്ചത്, സി ത്രീ എന്നൊരു ടീം നേരത്തെ തന്നെ ചാക്കോച്ചനുണ്ട്.

ഒരു ക്രിക്കറ്റ് ടീം കൊണ്ടു നടക്കുക എന്നത് അമ്മയെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. മറ്റേത് എപ്പോഴും കളിച്ചു കൊണ്ടിരിക്കുന്ന ടീമാണ്. അമ്മ അതിനായി മുന്നിട്ട് ഇറങ്ങാതിരുന്നതിനാല്‍ സി ത്രീ കേരള സ്‌ട്രൈക്കേഴ്‌സ് എന്ന ബാനര്‍ എടുത്ത് കളിക്കുക മാത്രമാണ് ഉണ്ടായത്. ലാലേട്ടന്‍ പിന്മാറിയെന്ന് കരുതി ക്രിക്കറ്റിന് നഷ്ടമൊന്നും സംഭവിക്കാനില്ല. ഞാനില്ല എന്ന് പറഞ്ഞ് മാറി നിന്നതല്ല. എല്ലാ പിന്തുണയും കൊടുത്തു കൊണ്ടാണ് ലാലേട്ടന്‍ മാറി നിന്നത്. അതിലൊരു ഈഗോ ക്ലാഷുമില്ല. കളിക്കാന്‍ പോകുന്ന ആരേയും തടയുന്നില്ല. നിങ്ങള്‍ കളിച്ചോ എന്ന് തന്നെയാണ് പറയുന്നത്. എല്ലാവരും അമ്മയിലെ അംഗങ്ങളാണ്. ഉണ്ണി മുകുന്ദന്‍ എക്‌സിക്യൂട്ടീവ് മെമ്പറാണ്. തെറ്റായ വാര്‍ത്തകളാണ് വന്നത്. അമ്മ എതിര്‍ക്കുകയോ പാടില്ല എന്ന് പറയുകയോ ചെയ്തിട്ടില്ല’.

 

 

Share
Leave a Comment