1984 ലെ സിഖ് വംശഹത്യയിൽ ഹിന്ദുക്കള്‍ ഇല്ലായിരുന്നെങ്കില്‍ തന്റെ പിതാവ് രക്ഷപെടുമായിരുന്നില്ല എന്ന് സിഖ് വംശജയായ നടി തപ്‌സി പന്നു. സ്വകാര്യ മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടെയാണ് താരം 1984 ലെ സിഖ് വംശഹത്യയെ പറ്റി പരാമര്‍ശിച്ചത്.
താരത്തിന്റെ വാക്കുകൾ :
അന്ന് ഡല്‍ഹിയിലെ ശക്തി നഗറില്‍ ഉള്ള തന്റെ ഒരേയൊരു സിഖുകാരന്‍ തന്റെ പിതാവ് ആയിരുന്നു . വീടിന് ചുറ്റും ഹിന്ദുക്കള്‍ ആയിരുന്നു താമസിച്ചിരുന്നത് . ഇന്നും അത് പറയുമ്പോൾ ഭയമാണ്. ഹിന്ദുക്കള്‍ ഇല്ലായിരുന്നെങ്കില്‍ തന്റെ പിതാവ് രക്ഷപെടുമായിരുന്നില്ല.
ആ സമയത്ത് തന്റെ കുടുംബത്തിന് എന്താണ് സംഭവിച്ചതെന്ന് താന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല . അത് ഭയം കൊണ്ടാണ് . താന്‍ ന്യൂനപക്ഷ സമുദായത്തില്‍ പെട്ടയാളാണെന്ന കാര്യം മനസിലാക്കുന്നത് പ്രായമായപ്പോഴാണ്. അന്ന് തന്റെ മാതാപിതാക്കള്‍ വിവാഹിതരായിരുന്നില്ല. അമ്മ കിഴക്കന്‍ ഡല്‍ഹിയിലും അച്ഛന്‍ ശക്തി നഗറിലും താമസിച്ചു. പക്ഷേ, അച്ഛന്‍ താമസിച്ചിരുന്ന ശക്തി നഗറിലെ ഏക സിഖ് കുടുംബം ഞങ്ങളായിരുന്നു. ഞങ്ങളുടെ വീടിന് പുറത്ത് ജോംഗ കാര്‍ പാര്‍ക്ക് ചെയ്യാറുണ്ടായിരുന്നു. അന്ന് എല്ലാവര്‍ക്കും കാര്‍ ഉണ്ടായിരുന്നില്ല. പക്ഷെ ആ കാര്‍ കാരണം കലാപകാരികള്‍ തങ്ങളുടെ വീട് ഏതാണെന്ന് തിരിച്ചറിഞ്ഞു.
അവര്‍ വാളുകളും പെട്രോള്‍ ബോംബുകളും കൊണ്ടുവന്നു. ഞങ്ങളുടേത് ഏക സിഖ് കുടുംബമാണെന്ന് അവര്‍ക്കറിയാമായിരുന്നു. ലൈറ്റ് അണച്ച് ഞങ്ങള്‍ വീട്ടില്‍ ഒളിച്ചു. ഓടിപ്പോവാന്‍ വഴിയില്ല, കാരണം അവര്‍ വന്ന കാര്യം എല്ലാവര്‍ക്കും അറിയാമായിരുന്നു. ഓടിപ്പോയാലും എവിടെ പോകും? ഞങ്ങള്‍ വാടകയ്‌ക്ക് താമസിച്ചിരുന്നതിടത്ത് 4 കുടുംബങ്ങളാണ്. ഞങ്ങള്‍ ഒഴികെ മൂന്ന് കൂട്ടരും ഹിന്ദുക്കളായിരുന്നു. കലാപകാരികള്‍ ഞങ്ങളുടെ വാതില്‍ക്കല്‍ വന്നപ്പോള്‍, അവര്‍ ഇപ്പോള്‍ ഇവിടെ നിന്ന് ഓടിപ്പോയി എന്ന് അയല്‍വാസികള്‍ പറഞ്ഞു. ഇതുകേട്ട് കലാപകാരികള്‍ ഞങ്ങളെ കിട്ടാത്ത ദേഷ്യത്തിന് ജോംഗ കാര്‍ ചുട്ടെരിച്ചാണ് മടങ്ങിപോയത് . ചുറ്റുമുള്ള ആളുകള്‍ അങ്ങനെ പറഞ്ഞത് കൊണ്ട് മാത്രമാണ് എന്റെ കുടുംബം രക്ഷപ്പെട്ടത്’.
Post Your Comments