ഓസ്‌കര്‍ ജേതാവായ എം എം കീരവാണിക്ക് അഭിനന്ദനങ്ങളറിയിച്ച് റിച്ചാര്‍ഡ് കാര്‍പെന്ററും കുടുംബവും. ‘കാര്‍പെന്റേഴ്‌സി’ന്റെ പ്രശസ്ത ഗാനം ‘ഓണ്‍ ടോപ്പ് ഓഫ് ദി വേള്‍ഡി’ന്റെ റീ ഇമാജിന്‍ഡ് വേര്‍ഷന്‍ പാടുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചാണ് ആണ് റിച്ചാര്‍ഡ് കാര്‍പെന്റര്‍ കീരവാണിയേയും ആര്‍ ആര്‍ ആറിനേയും അഭിനന്ദിച്ചത്. ഈ പാട്ടിന്റെ ഈണത്തിലാണ് കീരവാണി ഓസ്കർ വേദിയിൽ തന്റെ സന്തോഷം രേഖപ്പെടുത്തിയത്. കാർപെന്റേഴ്സിനെ കേട്ടുവളർന്ന താൻ ഇന്ന് ഓസ്കറിൽ എത്തി നിൽക്കുന്നു,’ എന്നാണ് വേദിയിൽ അദ്ദേഹം പറഞ്ഞത്.
‘മികച്ച ഗാനത്തിനുള്ള നിങ്ങളുടെ വിജയത്തിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ. നിങ്ങൾക്ക് വേണ്ടി ഞങ്ങളുടെ കുടുംബത്തിൽ നിന്ന് ഒരു ചെറിയ സമ്മാനം ഇതാ’- എം എം കീരവാണിയേയും ലിറിസിസ്റ്റ് ചന്ദ്രബോസിനേയും മെൻഷൻ ചെയ്തുകൊണ്ട് പങ്കുവെച്ച വീഡിയോയിൽ റിച്ചാർഡ് കുറിച്ചു. ‘ഇത് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. സന്തോഷത്താൽ എനിക്ക് കണ്ണുനീർ അടക്കാനാകുന്നില്ല. ഈ പ്രപഞ്ചത്തിൽ ഇതിനു മേൽ മികച്ച സമ്മാനം ഇനിയെന്ത്’- എന്ന് മറുപടിയായി കീരവാണിയും കുറിച്ചു.
‘ഈ ഓസ്‌കാര്‍ ക്യാംപെയ്‌നിടയില്‍ എന്റെ സഹോദരന്‍ ശാന്തനായിരുന്നു. ഓസ്‌കര്‍ ലഭിക്കുന്നതിന് മുമ്പും ശേഷവുമെല്ലാം അദ്ദേഹം വികാരങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ ഈ വീഡിയോ കണ്ടതിന് ശേഷം അദ്ദേഹത്തിന് കണ്ണീര്‍ നിയന്ത്രിക്കാനായില്ല. ഞങ്ങളുടെ ആർ ആർ ആർ കുടുംബത്തിന് അവിസ്മരണീയമായ നിമിഷമാണിത്. വളരെ നന്ദി,’ എന്നായിരുന്നു എസ് എസ് രാജമൗലിയുടെ പ്രതികരണം.
Post Your Comments