എന്റെ അമ്മ കൊച്ചിയിലാണ്, പുക അമ്മ കിടക്കുന്ന മുറിയിലെത്തുമോ എന്ന ഭയം എന്നെ വേട്ടയാടുന്നു: മോഹന്‍ലാല്‍

ബ്രഹ്‌മപുരം തീപിടുത്തത്തിൽ ദിവസങ്ങളോളം തുടര്‍ന്ന വിഷപ്പുക വ്യാപനത്തിൽ ആശങ്ക അറിയിച്ച് മോഹന്‍ലാലിന്റെ കുറിപ്പ്. താനിപ്പോൾ രാജസ്ഥാനിലെ പൊഖ്‌റാന്‍ മരുഭൂമിയില്‍ ആണെന്നും എന്നാൽ അവിടുത്തെ കാറ്റും വെളിച്ചവുമൊന്നും ആസ്വദിക്കാൻ പറ്റുന്നില്ലെന്നാണ് താരം കുറിച്ചത്.

കുറിപ്പിന്റെ പൂർണ്ണരൂപം :

ഞാന്‍ ഈ കുറിപ്പെഴുതുന്നത് രാജസ്ഥാനിലെ പൊഖ്‌റാന്‍ മരുഭൂമിയില്‍ ഇരുന്നാണ്. കൊടും ചൂടാണിവിടെ. എന്നാല്‍, ഇവിടെ കാറ്റും വെളിച്ചവുമെല്ലാം പ്രസന്നമാണ്.പക്ഷേ, ഇതൊന്നും ആസ്വദിക്കാന്‍ എനിക്ക് സാധിക്കുന്നില്ല. കാരണം എന്റെ അമ്മ കൊച്ചിയിലാണ്. ബ്രഹ്‌മപുരത്തു നിന്നുള്ള പുക അമ്മ കിടക്കുന്ന മുറിയിലെത്തുമോ എന്ന ഭയം എന്നെ വേട്ടയാടുന്നു.

കൊച്ചിയിലെ ഒരുപാട് അച്ഛന്മാരെയും അമ്മമാരെയും കാണുന്നു. മാറിപ്പോകാന്‍ ഇടമില്ലാത്ത നിസ്സഹായരെ കാണുന്നു. അതിനപ്പുറമുള്ള വ്യര്‍ഥമായ രാഷ്ട്രീയ യുദ്ധകോലാഹലങ്ങളുടെ ശബ്ദം കേള്‍ക്കുന്നു’.

 

Share
Leave a Comment