
ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘കള്ളനും ഭഗവതിയും’ ചിത്രത്തിലെ മറക്കില്ല ഞാൻ എന്ന മനോഹരമായ മെലഡി ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്. സന്തോഷ് വർമ്മയുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് രഞ്ജിൻ രാജാണ്. കാർത്തിക്ക് ആണ് ആലപിച്ചിരിക്കുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണനും, അനുശ്രീയും, ബംഗാളി താരം മോക്ഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നര്‍മ്മവും ഫാന്റസിയും, ദൃശ്യ ഭംഗിയും, ഇമ്പമാര്‍ന്ന ഗാനങ്ങളുമൊക്കെ കോര്‍ത്തിണക്കിയ ഒരു മൂവി മാജിക്കായിരിക്കും. കള്ളന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന ഭഗവതിയും അതുമായി ബന്ധപ്പെട്ട കഥയുമാണ് പ്രതിപാദ്യം.
read also: പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വിജി തമ്പി വീണ്ടും സംവിധാന രംഗത്തേയ്ക്ക്
സലിം കുമാര്‍, പ്രേംകുമാര്‍. ജോണി ആന്റണി, നോബി, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, രതീഷ് തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നു. മോഷണശ്രമങ്ങളെല്ലാം പരാജയപ്പെട്ടു നില്ക്കുന്ന ‘മാത്തപ്പന്’ എന്ന കള്ളന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടാക്കുന്ന സംഭവങ്ങള്‍ അത്യന്തം നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
Post Your Comments