
ജയറാമിനേയും ഉര്‍വശിയേയും പ്രധാന കഥാപാത്രങ്ങളാക്കി ഭരതൻ ഒരുക്കിയ ചിത്രമായിരുന്നു മാളൂട്ടി. ബേബി ശാമിലി ടൈറ്റില്‍ കഥാപാത്രമായി എത്തിയ ഈ ചിത്രത്തിൽ ജയറാമിന്റെ കയ്യിൽ ഇരിക്കുന്ന കുഞ്ഞിവാവ ആയി എത്തിയത് മലയാളത്തിലെ പ്രമുഖ ഗായികയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ജയറാമിന്റേയും ഉര്‍വശിയുടേയും മകളായി എത്തിയത് ഗായിക അഭയ ഹിരണ്‍മയിയാണ്. ഫേസ് ബുക്ക് ഗ്രൂപ്പായ മലയാളം മൂവി & മ്യൂസിക് ഡാറ്റാബേസിലാണ് ഇതുസംബന്ധിച്ച് പോസ്റ്റുകള്‍ വന്നത്. അഭയ ഹിരണ്‍മയി തന്നെയാണ് ഒരു അഭിമുഖത്തില്‍ തന്റെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ച് പറഞ്ഞത്.
അന്ന് തനിക്ക് ആറുമാസമായിരുന്നുവെന്നും ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ ഭരതന്‍ ഒരു കുഞ്ഞുടുപ്പ് സമ്മാനിച്ചതായി അമ്മ പറഞ്ഞുവെന്നും ഹിരണ്‍മയി ഒരു അഭിമുഖത്തില്‍ പങ്കുവച്ചു.
Post Your Comments