കണ്ണൂരിന്റെ കള്‍ച്ചറിനെ മുന്‍നിര്‍ത്തി കഥ പറയുമ്പോള്‍ അതിന് പ്രധാന്യം നല്‍കണമെന്ന് തോന്നിയെന്ന് സംവിധായകന്‍ നിഖില്‍ മുരളി. അതിനാലാണ് ‘പ്രണയവിലാസം’ ചിത്രത്തില്‍ ഊരിപിടിച്ച വടിവാള്‍ എന്ന ഡയലോഗും ബ്രണ്ണന്‍ കോളേജും ഉൾപ്പെടുത്തിയത് എന്നാണ് ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ നിഖില്‍ പറയുന്നത്.
സംവിധായകന്റെ വാക്കുകൾ :
‘ആ ഡയലോഗ് ആളുകള്‍ പോസിറ്റീവായി എടുക്കുമെന്ന് അറിയാമായിരുന്നു. ബ്രണ്ണന്‍ കോളേജിനേയും കണ്ണൂരിനെയും മെന്‍ഷന്‍ ചെയ്യുമ്പോള്‍ അത് കേള്‍ക്കാന്‍ ആളുകള്‍ക്ക് ഇഷ്ടമാണ്. കണ്ണൂരിനെ ബേസ് ചെയ്താണ് ഈ കഥ പറയുന്നത്. കണ്ണൂരിന്റെ ബാക്ക്ഗ്രൗണ്ടില്‍ ഒരു കഥ എടുക്കുമ്പോള്‍ ബ്രണ്ണന്‍ കോളേജിന് പ്രാധാന്യമുണ്ട്.
രാജീവ് എന്ന കഥാപാത്രം യൗവ്വനത്തില്‍ പഠിക്കണമെങ്കിലും മീര എന്ന കഥാപാത്രം ലിറ്ററേച്ചര്‍ ബാക്ക്ഗ്രൗണ്ടുള്ള ആളാണെങ്കിലും അവരുടെ ബാക്ക് അപ്പ് തുടങ്ങുന്നത് കണ്ണൂരില്‍ നിന്നാണെങ്കില്‍ അത് ബ്രണ്ണന്‍ കോളേജില്‍ നിന്നായിരിക്കും. ബ്രണ്ണന്‍ കോളേജും പയ്യന്നൂര്‍ കോളേജും മാടായി കോളേജും ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. കണ്ണൂരിന്റെ കള്‍ച്ചറിനെ മുന്‍നിര്‍ത്തി പറയുമ്പോള്‍ ഈ മൂന്ന് കോളേജുകള്‍ക്കും പ്രധാന്യമുണ്ട്. അതുകൊണ്ട് തന്നെയാണ് ആ മൂന്ന് കോളേജുകളും ചൂസ് ചെയ്തത്’.
Post Your Comments