ആര്യയുടെ കാല് നക്കണമെന്ന് ആരാധകൻ: തക്ക മറുപടിയുമായി താരം

കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആര്യ. നടിയായും അവതാരകയായും തിളങ്ങിയ താരം, ബഡായി ബംഗ്ലാവ് എന്ന മിനിസ്‌ക്രീൻ പരിപാടിയിലൂടെയാണ് ആരാധകരുടെ മനസിൽ ഇടം നേടിയത്. സോഷ്യൽ മീഡിയയിലും വളരെ സജീവമായ ആര്യ തന്റെ യൂട്യൂബ് ചാനലിലൂടേയും ആരാധകരുമായി വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ അശ്ലീല ചോദ്യവുമായി എത്തിയ ആൾക്ക് ആര്യ നൽകിയ മറുപടിയാണ് ചർച്ചയാകുന്നത്. ആര്യയുടെ കാല് നക്കണം എന്നായിരുന്നു യുവാവ് സ്ഥിരം ചോദ്യോത്തര വേളയിൽ താരത്തിനോട് ആവശ്യപ്പെട്ടത്. ഇയാൾക്കുള്ള മറുപടിയും ആര്യ പങ്കുവച്ചിട്ടുണ്ട്.

സിനിമ മേഖലയില്‍ മയക്കുമരുന്നില്ല എന്നത് വലിയ നുണ, ഒരാളെ പിടിച്ചാല്‍ കംപ്ലീറ്റ് ആളുകളുടെ ലിസ്റ്റ് കിട്ടും: ടിനി ടോം

‘ബ്രോ, നിങ്ങൾക്ക് കാര്യമായ മാനസിക പ്രശ്നമുണ്ട്. അത്രയും പെട്ടെന്ന് തന്നെ സഹായം തേടുക. ഇവിടെയുള്ള ആർക്കെങ്കിലും ഇയാളെ അറിയുമെങ്കിൽ ഇയാളെ ഉടനെ തന്നെ ഒരു ഡോക്ടറുടേയോ കൺസൾട്ടന്റിന്റെയോ അടുത്ത് കൊണ്ടു പോവുക. കൊച്ചുകുട്ടികളും സ്ത്രീകളും ഇവനിൽ നിന്നും അകലം പാലിക്കാൻ ശ്രമിക്കണം. ഇവനരികിൽ ഉണ്ടാവുക എന്നത് ഒട്ടും സുരക്ഷിതമല്ല’, എന്നായിരുന്നു ആര്യയുടെ മറുപടി.

Share
Leave a Comment