സിനിമ മേഖലയില്‍ മയക്കുമരുന്നില്ല എന്ന് പറയുന്നുണ്ടെങ്കില്‍ അത് ഏറ്റവും വലിയ നുണയായിരിക്കുമെന്ന് നടന് ടിനി ടോം. സിനിമയില്‍ മാത്രമല്ല എല്ലായിടത്തും ലഹരിയുണ്ടെന്നാണ് ടിനി ടോം പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് പോലീസിന്റെ കയ്യില്‍ ഫുള്‍ ലിസ്റ്റുണ്ടെന്നും, ഈ ലിസ്റ്റ് പോലീസ് നിര്‍മ്മാതാവും മോഹന്‍ലാലിന്റെ വലംകൈയുമായ ആന്റണി പെരുമ്പാവൂരിന് കൊടുത്തിട്ടുണ്ടെന്നുമാണ് കൗമുദി മൂവീസിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ ടിനി ടോം പറയുന്നത്.
താരത്തിന്റെ വാക്കുകൾ :
‘സിനിമ മേഖലയില്‍ മയക്കുമരുന്നില്ല എന്ന് പറയുന്നുണ്ടെങ്കില്‍ ഞാന്‍ പറയും അത് ഏറ്റവും വലിയ നുണയായിരിക്കുമെന്ന്. സിനിമാ മേഖലയില്‍ മാത്രമല്ല, നമ്മള് പോകുന്ന പല മേഖലകളിലും നമ്മള് ഇതാണ് കാണുന്നത്. ഈ പോലീസുകാര്‍ മണ്ടന്മാരൊന്നുമല്ല. അവരുടെ കയ്യില്‍ ഫുള്‍ ലിസ്റ്റുണ്ടെന്നും ലാലേട്ടന്റെ വലം കയ്യായ ആന്റണി പെരുമ്ബാവൂരിന്റെ കയ്യില്‍ പൊലീസ് കൊടുത്ത ഫുള്‍ ലിസ്റ്റ് ഉണ്ടെന്നും പൊലീസ് കൊടുത്ത വിവരങ്ങളുണ്ട്.
ഏത് സമയവും സൂക്ഷിച്ചില്ലെങ്കില്‍ പ്രശ്നമായിരിക്കും. ആരൊക്കെ എന്തൊക്കെയാണെന്ന ഫുള്‍ ലിസ്റ്റ് അവരുടെ കയ്യിലുണ്ട്. ഒരാളെ പിടിച്ചാല്‍ കംപ്ലീറ്റ് ആളുകളുടെ ലിസ്റ്റ് കിട്ടും. പൊലീസിന്റെ സ്ക്വാഡായ യോദ്ധാവ് എന്ന് പറയുന്നതിന്റെ അംബാസിഡർ ആയിട്ട് വര്‍ക്ക് ചെയ്യുന്ന ഒരാളാണ് ഞാന്‍. അവരെനിക്ക് കൃത്യമായ ഇന്‍ഫര്‍മേഷന്‍ തന്നിട്ടുണ്ട്’.
Post Your Comments