ബ്രഹ്മപുരം പ്ലാന്റിലുണ്ടായ തീപിടുത്തത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചി നിവാസികള്‍ നേരിട്ടു കൊണ്ടിരിക്കുന്ന ദുരിതത്തിൽ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. സിനിമാ മേഖലയ്ക്ക് അകത്തും പുറത്തും നിന്നുള്ള പലരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആഷിഖ് അബു പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് വൈറലാകുന്നത്. മാനുവല്‍ റോണി എന്നയാളുടെ പോസ്റ്റാണ് ആഷിഖ് അബു പങ്കുവെച്ചത്.
‘ഞാന്‍ ഒരു ദിവസം കാക്കനാട് പോയിരുന്നു. ഞാനൊരു പുകയും കണ്ടില്ല. തൃപ്പൂണിത്തുറ ഉള്ള എന്റെ അളിയന് വിളിച്ചു. അവരുടെ കണ്ണ് ഇതുവരെ നീറിയില്ല. എറണാകുളത്ത് ഉള്ളവര്‍ അരാഷ്ട്രീയര്‍ ആണ്. അവര്‍ സ്വന്തം മാലിന്യങ്ങള്‍ സര്‍ക്കാരിനെ ഏല്‍പ്പിക്കുന്നു. എല്ലാ ആരോപണവും സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനാണ്’- ആഷിഖ് പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു.
Post Your Comments