സ്ഥിരം ചെയ്തുവന്ന റോളുകളില്‍ നിന്ന് ഒരു മാറ്റം വന്നത് ചതുരം ചെയ്തപ്പോഴാണെന്ന് നടി സ്വാസിക. സ്വാസിക കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമായിരുന്നു സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ‘ചതുരം’. റോഷൻ മാത്യു, അലൻസിയർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിൽ ഗ്ലാമറസ് റോളിലായിരുന്നു സ്വാസിക അഭിനയിച്ചത്. സ്വാസികയുടെ പ്രകടനത്തിന് കയ്യടി ലഭിച്ചിരുന്നു. സ്ഥിരം റോളുകളില്‍ നിന്ന് മാറ്റി ചിന്തിക്കാമെന്ന് ആളുകള്‍ക്ക് തോന്നുമെന്നൊരു പ്രതീക്ഷയുണ്ടെന്നാണ് ക്ലബ് എഫ് എമ്മിന്റെ സ്റ്റാര്‍ ജാമിൽ സംസാരിക്കവേ താരം പറയുന്നത്. പടം കണ്ടിട്ട് ഷാരൂഖ് ഖാന് വിളിക്കുന്നതൊക്കെ സ്വപ്നം കണ്ടിരുന്നുവെന്നും സ്വാസിക കൂട്ടിച്ചേർത്തു.
വാക്കുകൾ വിശദമായി :
ഇതുവരെ ചെയ്തതെല്ലാം പാവം, അനിയത്തി കുട്ടി വേഷങ്ങളായിരുന്നു. അതില്‍ നിന്ന് മാറ്റം വന്നത് ചതുരം ചെയ്തപ്പോഴാണ്. സ്ഥിരം റോളുകളില്‍ നിന്ന് മാറ്റി ചിന്തിക്കാമെന്ന് ആളുകള്‍ക്ക് തോന്നുമെന്നൊരു പ്രതീക്ഷ ഉണ്ട് . എന്നാൽ ഇങ്ങനെയൊരു കഥാപാത്രമല്ല കാത്തിരുന്നത്. ശ്രീദേവി ദേവരാഗത്തില്‍ ചെയ്തപോലെ ഒരെണ്ണമായിരുന്നു ആഗ്രഹിച്ചത്. 13 വര്‍ഷമായി ഈ മേഖലയില്‍ ജോലി ചെയ്യുന്നു. പക്ഷേ ആത്മസംതൃപ്തി തരുന്ന ഒരു കഥാപാത്രത്തിലേക്ക് എത്തിയില്ല. വാസന്തി അങ്ങനെയൊരു സിനിമയായിരുന്നെങ്കിലും അധികമാളുകള്‍ അത് കണ്ടിരുന്നില്ല.
ചതുരം വന്നപ്പോള്‍ യെസ് പറഞ്ഞില്ലെങ്കില്‍ വലിയ നഷ്ടമാകുമെന്ന് തോന്നി. ചതുരത്തിന്റെ സെറ്റില്‍ നിന്നാണ് റോഷന് ഡാര്ലിംഗ്സ് എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിക്കാന്‍ പോയത്. ഷാരൂഖ്, ആലിയ കൂട്ടായ്മയുടെ പ്രോജക്റ്റ് ആണല്ലോ അത്. ചതുരത്തിന്റെ ടീസറെങ്കിലും ഷാരൂഖിനേയോ ആലിയയെയോ കരണ്‍ ജോഹറിനെയോ കാണിക്കണമെന്ന് ഞാന്‍ റോഷനോട് പറഞ്ഞിരുന്നു. പക്ഷെ അവന് ഒന്നും ചെയ്തില്ല. അന്ന് ഓ ടി ടി റിലീസാണ് പ്ലാന്‍ ചെയ്തത്. പടം കണ്ടിട്ട് ഷാരൂഖ് ഖാന് വിളിക്കുന്നതൊക്കെ സ്വപ്നം കണ്ടിരുന്നു’.
Post Your Comments