GeneralLatest NewsNEWSTollywood

1500 കോടിയുടെ സ്വത്ത് നരേഷിനുണ്ട്, ഇതാണ് പവിത്രയ്ക്ക് വേണ്ടത്: നടിയ്‌ക്കെതിരെ ആരോപണവുമായി മുൻ ഭർത്താവ്

രണ്ടാം ഭാര്യയെയും ഡിവോഴ്സ് ചെയ്ത നരേഷ് ഇരുപത് വയസ്സ് കുറവുള്ള രമ്യ രഘുപതിയെ വിവാഹം കഴിച്ചു

അടുത്തിടെ സിനിമാ ലോകത്ത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയ സംഭവമായിരുന്നു നടി പവിത്ര ലോകേഷും നടൻ നരേഷും തമ്മില്‍ നടന്ന വിവാഹം. നരേഷിന്റെ നാലാം വിവാഹമായിരുന്നു ഇത്. ആദ്യ മൂന്ന് ഭാര്യമാരുമായും നരേഷ് വേര്‍പിരിഞ്ഞു. പവിത്രയും നേരത്തെ രണ്ടു വിവാഹം ചെയ്തിരുന്നു.

ഇപ്പോഴിതാ നടിയ്‌ക്കെതിരെ ആരോപണവുമായി എത്തിയിരിക്കുകയാണ് നടിയുടെ മുൻ ഭർത്താവും കന്നഡ നടനായ സുചേന്ദ്ര പ്രസാദ്. നരേഷിന്റെ പണം കണ്ടാണ് പവിത്ര ഇത്തരമൊരു ബന്ധത്തിന് തയ്യാറായതെന്നാണ് സുചേന്ദ്ര പ്രസാദ് പറയുന്നത്. പവിത്ര ആഡംബര ജീവിതം ഇഷ്ടപ്പെടുന്നയാളും അവസര വാദിയുമാണെന്ന് സുചേന്ദ്ര പ്രസാദ് ആരോപിച്ചു. 1500 കോടിയുടെ സ്വത്ത് നരേഷിനുണ്ട്. അന്തരിച്ച നടി വിജയ നിര്‍മലയുടെ ഏക മകനാണ് നരേഷ്. ഈ സ്വത്തുക്കളുടെയെല്ലാം അവകാശം ഇനി നരേഷിനാണ്. ഈ ആസ്തി കണ്ടാണ് പവിത്ര നരേഷിനൊപ്പം ജീവിക്കുന്നതെന്നാണ് ആരോപണം.

READ ALSO: ഇനി അത് ചെയ്യില്ല !! രണ്ട് പെണ്‍കുട്ടികളാണ് എനിക്ക്, അവര്‍ പുറത്തിറങ്ങുമ്പോള്‍ ആരും കളിയാക്കാന്‍ പാടില്ല: സാജൻ സൂര്യ

സീനിയര്‍ ഡാന്‍സ് മാസ്റ്റര്‍ ശ്രീനുവിന്റെ മകളായിരുന്നു നരേഷിന്റെ ആദ്യ ഭാര്യ. ഈ ബന്ധം വേര്‍പിരിഞ്ഞ ശേഷം രേഖ സുപ്രിയയെ നരേഷ് വിവാഹം കഴിച്ചു. രണ്ടാം ഭാര്യയെയും ഡിവോഴ്സ് ചെയ്ത നരേഷ് ഇരുപത് വയസ്സ് കുറവുള്ള രമ്യ രഘുപതിയെ വിവാഹം കഴിച്ചു. അതും വേർപിരിഞ്ഞാണ് പവിത്രയെ വിവാഹം ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button