സ്വാസിക നായികയായെത്തിയ ‘ചതുരം’ ഒ.ടി.ടിയിൽ റിലീസ് ആയതോടെ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സൈന പ്ളേയാണ് ചിത്രത്തിന്റെ ഒ.ടി.ടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ചതുരം. ഇറോട്ടിക് ത്രില്ലർ വിഭാഗത്തിൽ എത്തിയ ചിത്രമായിരുന്നു ചതുരം. സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയ ചിത്രത്തിന് നിരവധി വിമർശനങ്ങൾ ഏറ്റ് വാങ്ങേണ്ടി വന്നിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന് വ്യത്യസ്ത നിരൂപണമാണ് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ നടത്തുന്നത്.
നിലവിൽ നടക്കുന്ന ഒരു പുരുഷ കേന്ദ്രീകൃത വിവാഹ – ലൈംഗീക സമ്പ്രദായത്തിൽ പെണ്ണിന് മേൽക്കോയ്മ വരുമ്പോൾ സംഭവിക്കുന്നത് എന്ത്?, പെണ്ണിന് മേൽക്കോയ്മ വരുന്ന സമൂഹത്തിൽ ആണിന് തിരിച്ച് ഒരു ചതുരത്തിന് ഉള്ളിൽ ഒതുങ്ങി കൂടെണ്ടി വരുമോ? തുടങ്ങിയവയൊക്കെ കൈകാര്യം ചെയ്യുന്ന സിനിമയാണ് ചതുരമെന്ന് ശ്രീലക്ഷ്മി പറയുന്നു. ജീവിതത്തിൽ മനുഷ്യൻ അൾട്ടിമേറ്റ് ആയി ആനന്ദം അനുഭവിക്കാൻ എന്ത് വേണം എന്ന തിരച്ചിൽ ആണ് ഈ സിനിമയെന്ന് ശ്രീലക്ഷ്മി ചൂണ്ടിക്കാട്ടുന്നു.
ശ്രീലക്ഷ്മി അറയ്ക്കലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
പ്രണയത്തിൻ്റെ, കാമത്തിൻ്റെ, കാശിൻ്റെ ഉളളിൽ അകപ്പെട്ടു പോകുന്ന മനുഷ്യരുടെ കഥയാണ് ചതുരം.
നിലവിൽ നടക്കുന്ന ഒരു പുരുഷ കേന്ദ്രീകൃത വിവാഹ – ലൈംഗീക സമ്പ്രദായത്തിൽ പെണ്ണിന് മേൽക്കോയ്മ വരുമ്പോൾ സംഭവിക്കുന്നത് എന്ത്?
ആണിന് മേൽക്കോയ്മ ഉള്ള നിലവിലെ സമൂഹത്തിൽ പെണ്ണ് ഒരു ചതുരത്തിൽ ഒതുങ്ങുകയാണോ?
പെണ്ണിന് മേൽക്കോയ്മ വരുന്ന സമൂഹത്തിൽ ആണിന് തിരിച്ച് ഒരു ചതുരത്തിന് ഉള്ളിൽ ഒതുങ്ങി കൂടെണ്ടി വരുമോ?
ഇതൊക്കെ സിനിമയുടെ ബാക്കിയാവുന്ന ചോദ്യങ്ങൾ ആണ്.
എന്താണ് പ്രണയം ?
എന്താണ് കാമം ?
എന്താണ് ജീവിതം ?
പ്രണയമോ കാമമോ ജീവിതത്തെ അർത്ഥം ഉള്ളത് ആക്കി തീർക്കുന്നത് ?
പ്രണയമുള്ള കാമവും പ്രണയമില്ലാത്ത കാമവും തരുന്ന സുഖത്തിന് എന്തെങ്കിലും വ്യത്യാസം ഉണ്ടോ?
കാമം ശമിപ്പിക്കാൻ സാധിക്കാത്ത പ്രണയം പൂർണ്ണമാണോ?
കേവലം കാമം ശമിപ്പിക്കുന്ന ഒരു ബന്ധം പ്രണയം ആകുമോ?
ഒരിക്കൽ അനുഭവിച്ച സുഖ സൗകര്യങ്ങൾ വേണ്ട എന്ന് വെക്കാൻ മനുഷ്യർ തയ്യാറാകുമോ?
പ്രണയം എന്ന് പറഞ്ഞാൽ അത് ജീവിതകാലം നിലനിൽക്കുന്ന ഒന്നാണോ?
പ്രണയത്തിനും കാമത്തിനും ജീവിതത്തിനും നിറം കൊടുക്കുന്നത് പണം ആണോ?
ഈ പണം ആണോ സമാധാനം ആണോ മനുഷ്യന് ഏറ്റവും വലുത്?
ജീവിതത്തിൽ മനുഷ്യൻ ultimate ആയി ആനന്ദം അനുഭവിക്കാൻ എന്ത് വേണം എന്ന തിരച്ചിൽ ആണ് ഈ സിനിമ .
പഴയ വീഞ്ഞ് പോലെ ഹരം പിടിപ്പിക്കുന്ന സിനിമ. പക്ഷേ അത് വേറിട്ട് നിൽക്കുന്നത് അതിൻ്റെ ക്ലൈമാക്സിൽ ആണ്!
ഈ ക്ലൈമാക്സ് വേറെ ഒരു രീതിയിൽ ആയിരുന്നെങ്കിൽ സിനിമയുടെ totality തന്നേ മാറി പോകുമായിരുന്നു.
ക്ലൈമാക്സ് പ്ലാൻ ചെയ്തു അപ്രിയമാക്കിയ ബ്രില്ലയൻസ്ന് ഒരു കയ്യടി.
ചില കലാസൃഷ്ടികൾ പ്രേക്ഷകരുടെ ഇഷ്ടത്തിന് പോകുമ്പോൾ അല്ല , മറിച്ച്
പ്രേക്ഷകരുടെ വിപരീത ഇഷ്ടത്തിന് പോകുമ്പോൾ ആണ് ആ സൃഷ്ടി മഹത്തരം ആകുന്നത്.
Post Your Comments