ഒട്ടനവധി സീരിയലുകളിലും സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് വളരെ പെട്ടെന്ന് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ കലാകാരിയായിരുന്നു ശരണ്യ ശശി. കൈനിറയെ അവസരങ്ങളുമായി 2012ൽ ഫീൽഡിൽ നിൽക്കുമ്പോഴാണ് തലവേദനയുടെ രൂപത്തിൽ ശരണ്യയെ തേടി ബ്രയിൻ ട്യൂമർ എത്തുന്നത്. ശരണ്യ ജീവിതത്തിലേക്ക് തിരിച്ച് വരാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി മരണം കവർന്നെടുത്തത്. ഇപ്പോഴിത ശരണ്യയുടെ പിറന്നാൾ ദിനത്തിൽ വൈകാരികമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് സീമ ജി നായർ.
‘ഞങ്ങളുടെ പ്രിയപ്പെട്ട മോൾക്ക് ഇന്ന് സ്വർഗത്തിൽ പിറന്നാൾ.. അവൾ അവിടെ അടിച്ച് പൊളിയ്ക്കുന്നുണ്ടാവും. അവളെ സ്നേഹിച്ചവരുടെ മനസിൽ തീച്ചൂളകൾ കോരിയിട്ട് ശാരു കടന്നുപോയപ്പോൾ… ആ തീച്ചൂളയുടെ ചൂട് ഇന്നും ഞങ്ങളുടെ നെഞ്ചിലുണ്ട്. അവൾ എവിടെയായിരുന്നാലും സന്തോഷത്തോടെ ഇരിക്കുന്നുവെന്ന് വിശ്വസിക്കുന്നു. കോവിഡിന് ശേഷമുള്ള പൊങ്കാലയ്ക്കായി ഞാൻ ചെന്നപ്പോൾ എല്ലാവരും നിന്നെയാണ് ചോദിച്ചത്. പണ്ടത്തെ പൊങ്കാലയ്ക്ക് നമ്മൾ ഒരുമിച്ചുള്ള ഫോട്ടോ പലരുടെയും കയ്യിൽ ഉണ്ടെന്ന്… അതെനിക്കയച്ച് തരാമെന്നും പറഞ്ഞു. എന്റെ നമ്പറും വാങ്ങിയിട്ടുണ്ട്. ഞാൻ എല്ലാവരോടും പറഞ്ഞു ഈ പൊങ്കാല നീ കാണുന്നുണ്ടെന്ന്… എല്ലാരും കണ്ടിട്ടുണ്ടാവും… നന്ദൂട്ടനും, സുരേഷും, അഥീനയും, ശാലിനിയും, പ്രഭുവും, ശ്രീകലയും അങ്ങനെ അങ്ങനെ എല്ലാരും. മോളെ ഒരുപാട് പിറന്നാൾ ആശംസകൾ… എല്ലാവരും നിന്നോട് പിറന്നാൾ ആശംസകൾ അറിയിച്ചിട്ടുണ്ട്… നിന്നെ ഒരുപാട് സ്നേഹിക്കുന്നു… ‘ സീമ ശരണ്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുറിച്ചു.
Leave a Comment