GeneralLatest NewsMollywoodNEWSTV ShowsWOODs

‘പരുപാടി കണ്ട് ചിരിച്ച് മണ്ണ് കപ്പിയെന്ന് എല്ലാരും പറഞ്ഞെങ്കിലും ഒരിക്കല്‍ കൂടെ ചെയ്യാന്‍ പറഞ്ഞാല്‍ ചെയ്യില്ല’: സാജൻ

ഭാര്യയോട് ചോദിച്ചപ്പോള്‍ സാജനല്ലേ കൂടെ ധൈര്യമായി ചെയ്തോയെന്ന് പറഞ്ഞു

ആരാധകർ ഏറെയുള്ള രണ്ടു താരങ്ങളാണ് സാജൻ സൂര്യയും രാജേഷ് ഹെബ്ബാറും. ഇരുവരും ചേർന്ന് ഏഷ്യാനെറ്റിലെ ഷോയില്‍ ചെയ്ത ടൗവല്‍ ഡാന്‍സ് വൈറലായിരുന്നു. ഇതേക്കുറിച്ച് സാജന്‍ ഒരു അഭിമുഖത്തിൽ പങ്കുവച്ച വാക്കുകൾ വൈറൽ.

താരം പറഞ്ഞതിങ്ങനെ,

‘കുടുംബത്തില്‍ നിന്നുള്ള ധൈര്യമായിരുന്നു. നല്ല ഇമേജില്‍ നില്‍ക്കുമ്പോഴാണ് ഭാര്യ എന്ന സീരിയല്‍ ചെയ്യുന്നത്. അതില്‍ മോശം ഇമേജായിരുന്നു. ആ ഇമേജ് പോസിറ്റീവായി. ആ സീരിയല്‍ തീര്‍ന്ന സമയത്താണ് ടൗവല്‍ ഡാന്‍സ് വരുന്നത്. കാറില്‍ ഡ്രെെവ് ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ഏഷ്യാനെറ്റില്‍ നിന്നും വിളിക്കുന്നത്. ടൗവല്‍ ഡാന്‍സ് ചെയ്യുമോ എന്ന് ചോദിച്ച്. വീട്ടില്‍ ചോദിക്കണമെന്ന് ഞാന്‍ പറഞ്ഞു. രണ്ട് പെണ്‍കുട്ടികളാണ് എനിക്ക്. അവര്‍ക്ക് അത്യാവശ്യം പ്രായമായി. പുറത്തിറങ്ങുമ്പോള്‍ അവരെ കളിയാക്കാന്‍ പാടില്ല. ഭാര്യയും ഡാന്‍സിനും മറ്റും പോവുന്ന സമയത്ത് മോശമാവാന്‍ പാടില്ല. കൂടെ ആരാണെന്ന് ചോദിച്ചപ്പോള്‍ രാജേഷ് ഹെബ്ബാറാണെന്ന് പറഞ്ഞു. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്’.

READ ALSO: ആദ്യം വലിച്ചോണ്ടിരിക്കുന്നത് അങ്ങ് കളയുക, രണ്ടും പുകയല്ലേ: ആഷിഖിന്റെ പോസ്റ്റിനു സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

‘വീട്ടില്‍ ചോദിച്ചപ്പോള്‍ കളിച്ചോ കുഴപ്പമാെന്നുമില്ലെന്ന് പറഞ്ഞു. ഏഷ്യാനെറ്റില്‍ കുടുംബ പ്രേക്ഷകര്‍ കാണുന്ന ഷോയിലല്ലേ കളിക്കുന്നത് അതെത്ര മാത്രം വൃത്തികേടാവും നന്നാവുമെന്ന് അറിയാലോ ധൈര്യമായി ചെയ്യാന്‍ പറഞ്ഞു’

‘രാജേഷേട്ടനും വീട്ടില്‍ ചോദിച്ചു. ഭാര്യയോട് ചോദിച്ചപ്പോള്‍ സാജനല്ലേ കൂടെ ധൈര്യമായി ചെയ്തോയെന്ന് പറഞ്ഞു. പിന്നെ രണ്ടും കല്‍പ്പിച്ചുള്ള പരിപാടിയായിരുന്നു. ഭയങ്കര രസമായി, ചിരിച്ച്‌ മണ്ണ് കപ്പി എന്ന് എല്ലാവരും പറഞ്ഞു. ഒരിക്കല്‍ കൂടെ ചെയ്യാന്‍പറഞ്ഞാല്‍ എന്നെക്കാെണ്ട് പറ്റില്ല. സെലിബ്രറ്റീസ് ആദ്യമായാണത് ചെയ്യുന്നത്,’ -സാജന്‍ സൂര്യ പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button