ബിഗ് ബോസ് താരം റോബിനതെിരെ സുഹൃത്ത് ശാലു പേയാട് വിമർശനം ഉയർത്തിയത് വലിയ ചർച്ചയായിരുന്നു. കൂടെ നിന്നവരെ പോലും റോബിന്‍ തമ്മിലടിപ്പിച്ചതായിട്ടായിരുന്നു ശാലു പേയാടിന്റെ ആരോപണം. ഇതിനു പിന്നാലെ റോബിനൊപ്പമുണ്ടായിരുന്ന വിനീത് എന്നയാളെ റോബിന്റെ അച്ഛന്‍ ഫോണ്‍ ചെയ്യുന്നതിന്റെ ഓഡിയോയും പുറത്ത് വന്നിരുന്നു. ഇപ്പോള്‍ അച്ഛന്‍ ഡ്രെന്‍ഡ് ആണെന്നു പറഞ്ഞുകൊണ്ട് റോബിന്റേയും അച്ഛന്റേയും ദൃശ്യങ്ങള്‍ പങ്കുവെച്ച് ആരതി രംഗത്തെത്തി. ഇപ്പോൾ സോഷ്യൽ ഏറ്റെടുത്തിരിക്കുന്നത് ജാസ്മിന്റെ വാക്കുകളാണ്.
റോബിന്റെ അച്ഛന്റെ പ്രതികരണത്തെക്കുറിച്ചുള്ള ഒരു കമന്റ് പങ്കുവച്ചു കൊണ്ടാണ് ജാസ്മിന്‍ പ്രതികരിച്ചിരിക്കുന്നത്. ‘സ്വന്തം മോന്‍ നെഗറ്റീവ് ആകുന്നത് ആ അച്ഛന് നല്ല ദേഷ്യം ഉണ്ടല്ലേ. അപ്പോ ആ മോന്‍ കാരണം അയാളുടെ കുറെ ഫാന്‍സും യൂട്യുബേഴ്‌സും കൂടെ എത്ര പേരെയാണ് ഇതേ സോഷ്യല്‍ മീഡിയ വഴി നിരന്തരം അപമാനിച്ചത്. അവര്‍ക്കും ഫാമിലി ഉണ്ടായിരുന്നു. ഇതേപോലെ വേദനിക്കുന്ന മാതാപിതാക്കള്‍ ഉണ്ടായിരുന്നു. അന്ന് ഈ അച്ഛന്‍ എന്തുകൊണ്ട് മകനെ ഉപദേശിച്ചില്ല?. ഇപ്പോ വിളിച്ച പോലെ അയാളുടെ പിആറിനെ വിളിച്ച് ആരേയും അറ്റാക്ക് ചെയ്യരുത് എന്ന് എന്തുകൊണ്ട് പറഞ്ഞില്ല. ദൈവം ഉണ്ടെന്ന് മനസിലായി. സൈബര്‍ അറ്റാക്ക് എന്താണെന്ന് അയാള്‍ക്കും മനസിലായി കാണും എന്ന് വിചാരിക്കുന്നു’ എന്ന കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ ജാസ്മിൻ പങ്കുവച്ചു.
’40 ആഴ്ചകള്‍, ഉറക്കമില്ലാത്ത രാത്രികള്‍. വേദനയും കഷ്ടപ്പാടുകളും, തെറാപ്പിസ്റ്റുകള്‍ക്കൊപ്പമുള്ള എണ്ണിയാലൊടുങ്ങാത്തത്ര സെഷനുകള്‍, വീടിന് പുറത്ത് പോലും ഇറങ്ങാന്‍ പറ്റാത്ത അവസ്ഥ, സത്യത്തിന് വേണ്ടി നിന്നതിനാല്‍ പരാജയപ്പെട്ടുവെന്ന തോന്നല്‍, പക്ഷെ ഞങ്ങളെല്ലാം തലയുയര്‍ത്തി തന്നെ നിന്നു. ഒരുനാള്‍ ആളുകള്‍ സത്യം കാണുമെന്ന് എനിക്കറിയാമായിരുന്നു’- എന്നും ജാസ്മിന്‍ കുറിക്കുന്നു.
Post Your Comments