സുരേഷ് ഗോപി നായകനായ രണ്ടാം ഭാവം എന്ന സിനിമയുടെ പരാജയത്തിന് ശേഷം വല്ലാതെ ഉള്‍വലിഞ്ഞ് പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ ഇരിക്കുന്ന അവസ്ഥയിലേക്ക് താൻ പോയിരുന്നുവെന്ന് സംവിധായകൻ ലാൽ ജോസ്. ഇപ്പോഴിതാ 2001 ലിറങ്ങിയ ആ സിനിമയെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് സംവിധായകന്‍.
വാക്കുകൾ വിശദമായി :
‘ഇതോടെ ലാല്‍ ജോസ് എന്ന സംവിധായകന്റെ കഥ കഴിഞ്ഞു എന്ന് തന്നെ ചിന്തിച്ചു. കാരണം എന്റെ കരിയറിലെ ആദ്യത്തെ സിനിമ ഹിറ്റായി. രണ്ടാമത്തെ സിനിമ ആവറേജ് വിജയമായി. മൂന്നാമത്തെ സിനിമ ഫ്ലോപ്പായി. ഗ്രാഫ് താഴേക്കാണ്. പത്രങ്ങളില്‍ നിരൂപണമെഴുതുന്നവര്‍ ഒരു ടീമിന്റെ മൊത്തം പരാജയമായി അതിനെ ചിത്രീകരിച്ചു. അതില്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടത് തിരക്കഥാകൃത്ത് രഞ്ജൻ പ്രമോദായിരുന്നു.
എന്നാല്‍ ആ സിനിമയ്ക്ക് എന്തെങ്കിലും പരാജയം പറ്റിയിട്ടുണ്ടെങ്കില്‍ അതിന്റെ എല്ലാ ഉത്തരവാദിത്വവും എനിക്കാണെന്ന് ഞാനൊരു പത്രത്തില്‍ പറഞ്ഞു. കാരണം സംവിധായകന്റേതാണ് സിനിമയെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ ഓക്കെയാണെന്ന് പറഞ്ഞ സീനുകളാണതില്‍ ഉണ്ടായിരിക്കുന്നത്. മറ്റാരുടെയും പരാജയമല്ല എന്റെ പരാജയമാണെന്ന് ഇന്റര്‍വ്യൂയില്‍ പറഞ്ഞു.
പക്ഷെ അത് പറയുമ്പോള്‍ ഉള്ളിലിരുന്ന് ഒരാള്‍ കരയുന്നുണ്ട്. ഇനിയാെരു സിനിമ ചെയ്യാന്‍ ഭാഗ്യമുണ്ടെങ്കില്‍ അത് ഇതേ ടീമിനെ വെച്ചായിരിക്കുമെന്ന്. രണ്ടാം ഭാവം എന്ന സിനിമയുടെ പരാജയത്തിന് ശേഷം വല്ലാതെ ഉള്‍വലിഞ്ഞ് വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ ഇരിക്കുന്ന അവസ്ഥയിലേക്ക് പോയി’.
Post Your Comments