ഓസ്കാർ ജേതാക്കളായ ബൊമ്മനേയും ബെല്ലിയേയും ആദരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്. രാജ്യത്തിന്റെ അഭിമാനമുയരുന്നതിന് കാരണമായ ഇരുവരെയും ഓഫീസിലേക്ക് ക്ഷണിച്ചു വരുത്തി പുരസ്കാരം നല്കിയ സ്റ്റാലിന് ഓരോ ലക്ഷം വീതം പാരിതോഷികവും ബൊമ്മനും ബെല്ലിക്കും പ്രഖ്യാപിച്ചു.
എലിഫ്ന്റ് വിസ്പറേഴ്സ് ഓസ്കാര്‍ നേടിയതിലൂടെ ആനകളോടുള്ള തമിഴ്നാട് സര്‍ക്കാരിന്റെ പരിപാലനം ലോകശ്രദ്ധ നേടിയതായി സ്റ്റാലിന് പ്രതികരിച്ചു. കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത് ഗുണീത് മോംഗ നിര്‍മ്മിച്ച എലിഫന്റ് വിസ്പറേഴ്സ് സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മണമുള്ള ജീവിതാനുഭവത്തിന്റെ നേര്‍ക്കാഴ്ചയാണ്.
സംസ്ഥാനത്തെ രണ്ട് ആനസങ്കേതത്തിലെ 91 ജീവനക്കാര്‍ക്കും ഒരു ലക്ഷം രൂപയും വീടും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കോ ഫ്രണ്ട്ലി മാതൃകയിലാണ് ജീവനക്കാര്‍ക്ക് വീട് പണിയുക.
Post Your Comments