എത്ര അപ്ഡേറ്റ് ചെയ്താലും മമ്മൂട്ടി ജനിച്ച സമയവും വളർന്ന് വന്ന കാലഘട്ടവും പ്രായവും പുറത്തേക്ക് വരുമെന്ന് സിനിമാ നിരൂപകൻ അശ്വന്ത് കോക്. അടുത്തിടെ മമ്മൂട്ടി നടത്തിയ പ്രസ്താവനകൾ വിവാദമായിരുന്നു, ജൂഡ് ആന്റണിയുടെ കഷണ്ടിയെ കളിയാക്കിയത്, കരിപ്പെട്ടി എന്ന പരാമർശം, മമ്മൂട്ടി തന്നെ ബോഡി ഷെയ്മിംഗ് നടത്തിയെന്ന അനിഖ സുരേന്ദ്രന്റെ വാക്കുകൾ എന്നിവയെല്ലാം മമ്മൂട്ടി വിമർശിക്കപ്പെടുന്നതിന് കാരണമായി. ഈ സംഭവങ്ങൾ ചൂണ്ടിക്കാട്ടി അശ്വന്ത് കോക് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
വാക്കുകൾ വിശദമായി :
‘പുള്ളിയുടെ അപ്ഡേഷൻ കോൺഷ്യസ് അപ്ഡേഷനാണ്. പുള്ളിക്ക് പൊളിറ്റിക്കലി കറക്ടാവേണ്ടതുണ്ട്. പുള്ളി തന്നെ ഏതോ അഭിമുഖത്തിൽ ചോദിക്കുന്നുണ്ട്. അത് പൊളിറ്റിക്കലി കറക്ട് അല്ലേയെന്ന്. എന്താണ് പൊളിറ്റിക്കലി കറക്ടെന്ന് അദ്ദേഹത്തിന് അറിയില്ല. ഇതിന്റെ പ്രശ്നമെന്തെന്നാൽ പുള്ളി ജനിച്ച സമയവും വളർന്ന് വന്ന കാലഘട്ടവും പ്രായവും. ആ കാലഘട്ടത്തിലെ തമാശയല്ല നമ്മുടെ കാലഘട്ടത്തിലെ തമാശ. ഇന്നത്തെ കാലഘട്ടത്തിൽ ബോഡി ഷെയ്മിംഗ് തമാശയിൽ ആളുകൾ പ്രെെവറ്റ് സ്പേസിൽ ചിരിക്കുമായിരിക്കും. പബ്ലിക് സ്പേസിൽ നമ്മൾ തന്നെ ചെറുതായിപ്പോവുകയാണ് ചെയ്യുക. പക്ഷെ പുള്ളിയുടെ കാലഘട്ടത്തിൽ ജീവിച്ച് വന്ന ആളുകൾ അതുമായി ശീലിച്ച് പോയി. ആ കണ്ടീഷനാവുന്ന അവസ്ഥയിലാണ് സോഷ്യലി അൺ കോൺഷ്യസ് ആവുന്നത്.
നമ്മൾ സംസാരിക്കുന്ന സമയത്ത് എത്ര നിഷേധിച്ചാലും ഇത് പുറത്തേക്ക് വരും. ചക്കര എന്നത് കരിപ്പെട്ടിയല്ലേ എന്ന് പുള്ളി പോലും അറിയാതെ പുറത്തേക്ക് വന്നതാണ്. എത്ര അപ്ഡേറ്റ് ചെയ്താലും പുള്ളിക്കത് നിഷേധിക്കാൻ പറ്റില്ല. കാരണം പുള്ളി ജീവിച്ച കാലഘട്ടത്തിലെ തമാശകൾ അങ്ങനെയായിരുന്നു. ജൂഡ് ആന്റണിയെ കണ്ട സമയത്ത് മുടിയില്ലാത്ത കാര്യം പറഞ്ഞ് പുള്ളി അറിഞ്ഞ് കൊണ്ട് സൃഷ്ടിക്കുന്ന തമാശയല്ല. അനിഖയെ കളിയാക്കി പല്ലിന്റെ കാര്യം പറഞ്ഞല്ലോ.
പുള്ളി ഇത് പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് ചിന്തിച്ച് പറയുന്നതല്ല. പുള്ളിയുടെ കാലഘട്ടത്തിലെ തമാശ അങ്ങനെയാണ്. നിങ്ങളിപ്പോഴും നാട്ടിൻപുറത്തെ കല്യാണ വീട്ടിൽ പോയാൽ അവിടെ പറയുന്ന മിക്ക തമാശയും ബോഡി ഷെയ്മിംഗ് ആയിരിക്കും. ഇപ്പോൾ മിമിക്രിക്കാർ സ്റ്റാർ മാജിക്കിൽ കാണിക്കുന്ന തമാശ. അതൊരു കാലഘട്ടത്തിന്റെ മൈക്രാസ്കോപ്പാണത്. ഇനി അടുത്ത ആളുകൾ വന്ന് സ്വാഭാവികമായി മാറേണ്ടതാണ്. മമ്മൂക്ക എത്ര അപ്ഡേറ്റ് ചെയ്താലും അത് പുറത്തേക്ക് വരും.’
Post Your Comments