രണ്ട് മതത്തിൽപ്പെട്ടവരാണെങ്കിലും തങ്ങളുടെ വീട്ടിൽ രണ്ട് മതങ്ങളും ബ്ലെൻഡാണ് എന്ന് നടി ചന്ദ്രയും നടൻ ടോഷ് ക്രിസ്റ്റിയും. ഇന്ത്യഗ്ലിറ്റ്സിന്റെ ഹോം ടൂർ സെഗ്മെന്റിൽ വീട് പരിചയപ്പെടുത്തവെയാണ് ചന്ദ്ര തങ്ങളുടെ വീടിനെ കുറിച്ച് വിശദീകരിച്ചത്. തങ്ങളുടെ പൂജ മുറിയിൽ രണ്ട് ദൈവങ്ങളുടേയും ചിത്രങ്ങളും രൂപങ്ങളും വെച്ചിട്ടുണ്ട് എന്നാണ് താരം പറയുന്നത്.
വാക്കുകൾ വിശദമായി :
‘ശരിക്കും ഒരു വീടെന്ന് പറയുമ്പോൾ ഒന്നുകിൽ ചെന്നൈയിലേക്കോ അല്ലെങ്കിൽ കുന്നംകുളത്തേക്കോ പോകണം. ഇത് ഇപ്പോൾ ജോലിക്കും മറ്റുമായി താൽക്കാലികമായി എറണാകുളത്ത് എടുത്ത വീടാണിത്. വീട് എടുക്കുമ്പോൾ ആംപിയൻസ് ഞങ്ങൾക്ക് ഇംപോർട്ടന്റാണ്. നേരത്തെ തന്നെ ഇവിടെ ഒരുപാട് ചെടികളുണ്ടായിരുന്നു. പിന്നെ ഞങ്ങൾ കുറച്ച് കൊണ്ടുവന്നു.
ഞങ്ങളുടെ വീട്ടിൽ കല എപ്പോഴും ഉണ്ട്. ഞങ്ങൾ രണ്ടുപേരും ആർട്ടിസ്റ്റുകളാണ്. എന്റെ അമ്മ മ്യൂറൽ പെയിന്റിങ് ചെയ്യുന്നയാളാണ്. ഞാനും ടോഷേട്ടനും കുറച്ചൊക്കെ വരയ്ക്കും. വരയ്ക്കാൻ അത്ര പേഷ്യൻസ് എനിക്കില്ല. അമ്മ ചെയ്ത പെയിന്റിങുകൾ നിരവധി വീട്ടിലുണ്ട്. അമ്മ വീണയും വായിക്കും. നൂറ് വർഷത്തിലധികം പഴക്കമുള്ള വീണ അമ്മയുടെ കൈയ്യിലുണ്ട്.
ഞങ്ങളുടേത് മിശ്രവിവാഹമാണ്. ഞാൻ ഹിന്ദുവാണ്. ടോഷേട്ടൻ ക്രിസ്ത്യനാണ്. അതുകൊണ്ട് തന്നെ ഞങ്ങളുടെ വീട്ടിൽ രണ്ട് മതങ്ങളും ബ്ലെൻഡാണ്. പൂജ മുറിയിൽ രണ്ട് ദൈവങ്ങളുടേയും ചിത്രങ്ങളും രൂപങ്ങളും വെച്ചിട്ടുണ്ട്. ഗണപതി എന്റെ ഫേറവേറ്റാണ്. ഗണപതിയെ ഒരുപാട് പേർ ഗിഫ്റ്റായി തന്നിട്ടുണ്ട്.’
Post Your Comments