GeneralLatest NewsMollywoodNEWSWOODs

ആദ്യം വലിച്ചോണ്ടിരിക്കുന്നത് അങ്ങ് കളയുക, രണ്ടും പുകയല്ലേ: ആഷിഖിന്റെ പോസ്റ്റിനു സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

ഭരിക്കുന്ന പാര്‍ട്ടിയുടെ മൂട് താങ്ങി തൊഴിലാളിയാണ്

ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എത്തിയ സംവിധായകന്‍ ആഷിഖ് അബുവിനു സോഷ്യൽ മീഡിയയുടെ വിമർശനം. നോട്ട് നിരോധന സമയത്ത് അതിനെ ന്യായീകരിക്കാന്‍ ഉയര്‍ന്നുവന്ന വാദങ്ങളും മാലിന്യപ്ലാന്റിലെ തീപിടിത്തം സംബന്ധിച്ച വാദങ്ങളും ചൂണ്ടിക്കാട്ടിയുള്ള മാനുവല്‍ റോണി എന്നയാളുടെ പോസ്റ്റാണ് ആഷിഖ് അബു പങ്കുവെച്ചത്.

READ ALSO: ‘പ്രണയമോ കാമമോ ജീവിതത്തെ അർത്ഥം ഉള്ളത് ആക്കി തീർക്കുന്നത്?’ – ചതുരത്തിന് വേറിട്ട നിരൂപണവുമായി ശ്രീലക്ഷ്മി അറയ്ക്കൽ

‘ഞാന്‍ ഒരു ദിവസം കാക്കനാട് പോയിരുന്നു. ഞാനൊരു പുകയും കണ്ടില്ല. തൃപ്പൂണിത്തുറ ഉള്ള എന്റെ അളിയന്‍ വിളിച്ചു. അവരുടെ കണ്ണ് ഇതുവരെ നീറിയില്ല. എറണാകുളത്ത് ഉള്ളവര്‍ അരാഷ്ട്രീയര്‍ ആണ്. അവര്‍ സ്വന്തം മാലിന്യങ്ങള്‍ സര്‍ക്കാരിനെ ഏല്‍പ്പിക്കുന്നു. എല്ലാ ആരോപണവും സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനാണ്’, എന്നായിരുന്നു ആഷിഖ് പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറി. എന്നാൽ ഇപ്പോൾ താരത്തിന് നേരെ ട്രോളുകൾ ഉയരുകയാണ്.

ഭരിക്കുന്ന പാര്‍ട്ടിയുടെ മൂട് താങ്ങി തൊഴിലാളിയാണ് താനെന്നു ഞെളിഞ്ഞു കാണിച്ച്‌ കൈയ്യടി നേടാമെന്ന പരമ മണ്ടത്തരത്തിനു ഇറങ്ങി എന്നാണു സോഷ്യൽ മീഡിയ പറയുന്നത്. ആദ്യം വലിച്ചോണ്ടിരിക്കുന്നത് അങ്ങ് കളയുക, രണ്ടും പുകയല്ലേ എന്നാണു ഈ പോസ്റ്റിനു കിട്ടുന്ന ട്രോൾ

shortlink

Related Articles

Post Your Comments


Back to top button