GeneralLatest NewsNEWSSocial Media

മമ്മൂക്കാ കൊച്ചി പഴയ കൊച്ചിയല്ല, ബ്രഹ്മപുരത്തെ തീ താനേയുണ്ടായതല്ല, പിന്നില്‍ പാര്‍ട്ടി കരങ്ങൾ: അബ്ദു റബ്ബ്

ബ്രഹ്മപുരത്ത് വിഷപ്പുക കാരണം ഉണ്ടായ ആരോഗ്യപ്രശ്നങ്ങളെ നേരിടാന്‍ വൈദ്യസഹായവുമായി മമ്മൂട്ടി രംഗത്തെത്തിയത് വലിയ വാര്‍ത്ത ആയതിന്റെ പിന്നാലെ നിരവധി പേരാണ് നടന് അഭിനനന്ദങ്ങളുമായി എത്തിയത്. ഈ അവസരത്തില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പരിഹസിച്ച് മുന്‍മന്ത്രി പി കെ അബ്ദു റബ്ബ് പങ്കുവച്ച പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്. കൊച്ചി പഴയ കൊച്ചിയല്ലെന്നും, ബ്രഹ്മപുരത്തെ തീ താനേയുണ്ടായതല്ല, അതിന്റെ പിന്നിൽ പാര്‍ട്ടി കരങ്ങളുണ്ട് എന്നുമാണ് അബ്ദു റബ്ബ് പറയുന്നത്.

അബ്ദു റബ്ബിന്റെ വാക്കുകള്‍:

മമ്മൂക്കാ, കൊച്ചി പഴയ കൊച്ചിയല്ല..! ശ്വസിക്കേണ്ട വായു പോലും മലിനമാക്കപ്പെട്ടിരിക്കുന്നു. മഹാനഗരത്തിനു ചുറ്റും കഴിഞ്ഞ കുറെ ദിവസങ്ങളായി വിഷപ്പുക പടരുകയാണ്. ബ്രഹ്മപുരത്തെ തീ താനേയുണ്ടായതല്ല, അതിന്റെ പിന്നില്‍ പാര്‍ട്ടി കരങ്ങളുണ്ട്. മമ്മൂക്കാ നിങ്ങള്‍ക്ക് ചുറ്റും ഇപ്പോള്‍ പരക്കുന്നത് വിഷപ്പുക മാത്രമല്ല, ഉന്നത നേതാക്കളിലേക്ക് നീങ്ങുന്ന അഴിമതിയുടെ ദുര്‍ഗന്ധം കൂടിയാണത്. വിഷപ്പുക ശ്വസിച്ചും, ശ്വാസം മുട്ടിയും കൊച്ചിയില്‍ ജീവിക്കുന്നവര്‍ക്ക് കേരളത്തിലങ്ങോളം DYFl ഉണ്ടായിട്ടും നോ രക്ഷ…! കേരളത്തിനൊരു കപ്പിത്താനുണ്ടായിട്ടും വിഷപ്പുക വന്നപ്പോള്‍ കപ്പിത്താന്‍ കംപ്ലീറ്റ്‌ലി ഔട്ട്‌. പാര്‍ട്ടി ചെയ്യുന്ന തെറ്റുകള്‍ക്ക് ഒരു ജനത മൊത്തം അനുഭവിക്കേണ്ടി വരുമ്പോൾ ഒരെല്ല് കൂടുതലുണ്ടായിട്ടും, രണ്ട് ചങ്കുണ്ടായിട്ടും വലിയ കാര്യമൊന്നുമില്ല. രണ്ടും വൈകല്യമാണ്. ജസ്റ്റ് റിമംബര്‍ ദാറ്റ്.

 

shortlink

Related Articles

Post Your Comments


Back to top button