ശരിക്കും അതൊരു അസുഖമാണ്, സിനിമ കാണുമ്പോള്‍ കൃത്യമായിട്ട് മനസിലാകും: സ്വാസിക

‘ചതുരം’ സിനിമയില്‍ സ്വാസികയുടെ മുഖത്ത് ഉണ്ടായിരുന്ന മുഖക്കുരു മേക്കപ്പ് ആണെന്ന കമന്റുകളോട് പ്രതികരിച്ച് നടി സ്വാസിക. ശരിക്കും അതൊരു അസുഖമാണ്, അല്ലാതെ മേക്കപ്പ് ഇട്ടതല്ല എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സ്വാസിക പറയുന്നത്.

താരത്തിന്റെ വാക്കുകൾ :

സിനിമയില്‍ മുഖത്ത് കാണുന്ന ആ റോസ് നിറം മേക്കപ്പല്ല. അസുഖത്തിന്റെ മുള്‍മുനയിലായിരുന്നപ്പോള്‍ അങ്ങനെ സംഭവിച്ച് പോയതാണ്. ശരിക്കും അതൊരു അസുഖമാണ് മക്കളെ അല്ലാതെ മേക്കപ്പ് ഇട്ടതല്ല. സിനിമ കാണുമ്പോള്‍ അത് കൃത്യമായിട്ട് മനസിലാകും. ചില സീനുകളില്‍ മുഖത്ത് ആ റോസ് നിറം കാണാന്‍ കഴിയില്ല. പിമ്പിളിന് വേണ്ടിയുള്ള ട്രീറ്റ്മെന്റ് ചെയ്യുമ്പോള്‍ അത് കുറയും.

ചില സമയത്ത് ഭയങ്കര സെന്‍സിറ്റീവായിട്ട് അത് കൂടുകയും ചെയ്യും. പ്രത്യേകിച്ച് ഔട്ട് ഡോര്‍ ഷൂട്ടൊക്കെ നടക്കുമ്പോള്‍. വെയില്‍ കൊള്ളുമല്ലോ, അപ്പോഴാണ് മുഖക്കുരു കൂടുന്നത്. അത് നിങ്ങള്‍ക്ക് കാണുമ്പോള്‍ തന്നെ മനസിലാകും. മേക്കപ്പ് ഇടുകയാണെങ്കില്‍ രണ്ട് കവിളിലും ഒരു പോലെയല്ലേ ഇടുകയുള്ളു. ഇതാണെങ്കില്‍ കൂടിയും കുറഞ്ഞുമൊക്കെ കാണാന്‍ സാധിക്കും’.

Share
Leave a Comment