ബിഗ് ബോസ് മലയാളം സീസണ് നാലിൽ പാതിവഴില്‍ പുറത്ത് പോവേണ്ടി വന്നെങ്കിലും ഷോയെ തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാക്കിയ മത്സരാർഥിയായിരുന്നു റോബിന് രാധാകൃഷ്ണന്. ഷോ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടെങ്കിലും അന്നത്തെ തന്റെ അതേ നിലയില്‍ തന്നെ ആരാധകരെ നിലനിര്‍ത്താന്‍ കഴിയുന്നു എന്നുള്ളതാണ് ശ്രദ്ധേയം. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ ശേഷം തന്റെ ചെറിയ വലിയ ആഗ്രഹങ്ങള്‍ ഓരോന്നായി നിറവേറ്റുകയാണ് റോബിന്.
കഴിഞ്ഞ ദിവസം താന്‍ സംവിധാനം ചെയ്യുന്ന ‘രാവണയുദ്ധം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ബാക്ക്ഗ്രൗണ്ട് മ്യൂസിക് സഹിതം റോബിന് പുറത്തു വിട്ടിരുന്നു. സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നതും റോബിന് തന്നെയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ ആണ് റോബിന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റിലും വിട്ടത്. കയ്യില്‍ ചോരയുമായി ഇരു കൈകളിലും വാച്ചുകള്‍ അണിഞ്ഞ് കൂപ്പ് കയ്യോടെ നില്ക്കുന്ന റോബിന്റെ പോസ്റ്റര്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയപ്പോള്‍ പോസ്റ്റിനു പിന്നിലെ ബ്രില്ല്യണ്സുകള് വെളിപ്പെടുത്തുകയാണ് സംവിധായകനായ റോബിന്.
‘ചിത്രത്തിലെ ലുക്കുകളെ കുറിച്ച് പല കമന്റുകളും ഞാന്‍ കണ്ടു, എന്തിനാണ് രണ്ട് കൈയിലും വാച്ച് കെട്ടിയിരിക്കുന്നത് എന്ന്. ഇത്തരം ചര്‍ച്ചകള്‍ പ്രതീക്ഷിച്ചു തന്നെയാണ് അങ്ങനെ ഒന്ന് മനപ്പൂര്‍വ്വം ചെയ്തത്. ചിലര്‍ പറയുന്നത് കേട്ടു ഇത് രണ്ട് കാലഘട്ടത്തെ സൂചിപ്പിക്കുന്നതാണ് അതുകൊണ്ടാണ് രണ്ട് കൈയിലും വാച്ച് എന്ന്, ടൈം ട്രാവലര്‍ മൂവി ആണോ എന്ന് ചോദിക്കുന്നവരും ഉണ്ട്. പക്ഷേ ഞാന്‍ ഇതില്‍ ഉദ്ദേശിക്കുന്നത് ഒരു കൈയിലെ വാച്ച് എന്റെ സമയം എന്ന് കാണിക്കുവാനും, മറ്റേ കൈയിലെ വാച്ച് എതിരാളിയുടെ സമയം കുറിക്കുവാനും ആണ്’. ഡോക്ടര്‍ റോബിന് രാധാകൃഷ്ണന്റെ ബ്രില്ല്യന്‍സ് കയ്യടികളോടെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ അദ്ദേഹത്തിന്റെ ആരാധകര്‍.
Post Your Comments