
ലോകത്ത് എവിടെ പോയാലും താനും ഭാര്യയും ചെറിയൊരു അമ്പലത്തിന് വേണ്ട കാര്യങ്ങൾ കൊണ്ടുപോകുമെന്നും അത് അവിടെ സെറ്റ് ചെയ്ത് മുടങ്ങാതെ പ്രാർഥിക്കുന്നുമെന്നും നടൻ രാംചരൺ. തന്റെ ഭാര്യ ഉപാസന ഗർഭിണിയാണെന്നും, ഇപ്പോഴെ കുഞ്ഞ് തങ്ങൾക്ക് ഒരുപാട് ഭാഗ്യം കൊണ്ടുവരുന്നുവെന്ന് താൻ കരുതുന്നു എന്നുമാണ് വാനിറ്റി ഫെയറിന് നൽകിയ അഭിമുഖത്തിൽ താരം പറയുന്നത്.
വാക്കുകൾ വിശദമായി :
‘ലോകത്ത് എവിടെ പോയാലും ഞാനും എന്റെ ഭാര്യയും ചെറിയൊരു അമ്പലത്തിന് വേണ്ട കാര്യങ്ങൾ കൊണ്ടുപോകും. അത് അവിടെ സെറ്റ് ചെയ്യും. അങ്ങനെ ചെയ്യുന്നത് എനർജിക്ക് വേണ്ടിയും ഇന്ത്യയുമായി എപ്പോഴും ബന്ധിക്കപ്പെട്ട് ഇരിക്കാനും വേണ്ടിയാണ്. മാത്രമല്ല അന്നത്തെ ദിവസം പുറത്ത് പോകുമ്പോൾ എല്ലാറ്റിനും നന്ദിയും പ്രകടിപ്പിക്കുന്നത് ഞങ്ങൾക്ക് വളരെ പ്രധാനമാണ്. ഞങ്ങളെ സഹായിച്ച എല്ലാ ആളുകളും ഇവിടെയുണ്ട്.
ഉപാസന ഗർഭിണിയാണ്. അവൾക്കിപ്പോൾ ആറാം മാസമാണ്. ഇപ്പോഴെ കുഞ്ഞ് ഞങ്ങൾക്ക് ഒരുപാട് ഭാഗ്യം കൊണ്ടുവരുന്നുവെന്ന് ഞാൻ കരുതുന്നു. ഗ്ലോബ്സ് മുതൽ ഇവിടെ നിങ്ങൾക്കൊപ്പം നിൽക്കുന്നത് വരെ’.
Post Your Comments