Latest NewsMovie GossipsNEWS

ഇങ്ങനെ കേസ് എടുക്കുകയാണെങ്കില്‍ പല സിനിമകള്‍ക്കെതിരെയും കേസ് എടുക്കണം: ഒമര്‍ ലുലു

ഇങ്ങനെ കേസ് എടുക്കുകയാണെങ്കില്‍ പല സിനിമകള്‍ക്കെതിരെയും കേസ് എടുക്കണം എന്ന് സംവിധായകൻ ഒമര്‍ ലുലു. മാരക ലഹരി വസ്തുവായ എംഡിഎംഎ ഉപയോഗിക്കുന്ന ദൃശ്യങ്ങളും അത് പ്രോത്സാഹിപ്പിക്കുന്ന സംഭാഷണങ്ങളും ഉണ്ടായിരുന്നതിനെ തുടര്‍ന്ന് ഡിസംബര്‍ 30ന് തിയേറ്ററുകളില്‍ എത്തിയ ‘നല്ല സമയം’ പിന്‍വലിച്ചിരുന്നു.

സിനിമയ്‌ക്കെതിരെ എക്‌സൈസ് വകുപ്പ് കേസെടുത്തത് ഈയടുത്ത ദിവസം റദ്ദാക്കിയ വിവരം ഒമര്‍ ലുലു തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസ് റദ്ദാക്കിയെന്നും ഇനി ഒ.ടി.ടിയില്‍ റിലീസ് ചെയ്യുമെന്നും ഒമര്‍ പ്രഖ്യാപിച്ചത്. ഇപ്പോൾ പ്രസ് മീറ്റിനിടയില്‍ സംവിധായകന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

‘സിനിമയിലെ ഏറ്റവും വലിയ പ്ലോട്ട് റിവഞ്ച് ഒക്കെയാണ്. അങ്ങനെയാണെങ്കില്‍ പൊലീസുകാര്‍ അതിനെതിരെ കേസ് എടുക്കണ്ടേ? നായകന്റെ അമ്മയെ കൊന്നു അല്ലെങ്കില്‍ പെങ്ങളെ കൊന്നു, പിന്നെ നായകന്‍ തിരിച്ചു കൊല്ലുന്നു. അങ്ങനെയാണെങ്കില്‍ എല്ലാ സിനിമയ്‌ക്കെതിരെയും കേസ് എടുക്കണം. ഇപ്പോ സാഗര്‍ ഏലിയാസ് ജാക്കി, കള്ളക്കടത്ത് നടത്തുന്നു, അതിനെതിരെ കേസ് എടുക്കണ്ടേ. സിനിമയെ സിനിമയായി കണ്ടാല്‍ മാത്രമേ നമുക്ക് എന്റര്‍ടെയ്ന്‍ ചെയ്ത് പോകാന്‍ പറ്റൂള്ളു’- ഒമര്‍ ലുലു പറഞ്ഞു

 

shortlink

Related Articles

Post Your Comments


Back to top button