പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിമ്പു നായകനാകുന്ന പക്കാ മാസ്സ് ആക്ഷൻ ചിത്രം ‘പത്തുതല’ മാർച്ച് 30 ന് തിയേറ്ററുകളിലേക്കെത്തും. ബിഗ് ബഡ്‌ജറ്റ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ക്രൗൺ ഫിലിംസ് ആണ് നിർവഹിക്കുന്നത്. ഒബെലി എൻ കൃഷ്ണ സംവിധാനവും തിരക്കഥയും ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം ഫാറൂഖ് ജെ ബാഷയാണ് നിർവഹിച്ചിരിക്കുന്നത്.
എ ആർ റഹ്മാനാണ് ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കുന്നത്. ചിമ്പു കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ചിത്രത്തിൽ ഗൗതം കാർത്തിക്, പ്രിയാ ഭവാനി ശങ്കർ, ഗൗതം വാസുദേവ് മേനോൻ, അനു സിത്താര, കലൈയരശൻ, ടീജയ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. പത്തുതലയുടെ ടീസറിനു പത്തു ദിവസത്തിനുള്ളിൽ ഒരു കോടിയിൽ പരം കാഴ്ചക്കാരാണ് യൂട്യൂബിൽ. എ ആർ റഹ്മാൻ ഒരുക്കിയ നമ്മ സത്തം എന്ന ഗാനവും സോഷ്യൽ മീഡിയയിൽ വൈറലാണ്.
പത്തുതലയുടെ അണിയറ പ്രവർത്തകർ ഇവരാണ്. നിർമ്മാണം: ജയന്തിലാൽ ഗാഢ, കെ ഇ ഗ്യാനവേൽരാജ, കോ പ്രൊഡ്യൂസർ : നെഹ, എഡിറ്റർ : പ്രവീൺ കെ എൽ, ആർട്ട് : മിലൻ, ഡയലോഗ് : ആർ എസ് രാമകൃഷ്ണൻ, കൊറിയോഗ്രാഫി: സാൻഡി, സ്റ്റണ്ട് : ആർ ശക്തി ശരവണൻ, കഥ : നാർധൻ, ലിറിക്‌സ് : സ്നേകൻ, കബിലൻ, വിവേക്, സൗണ്ട് ഡിസൈൻ : കൃഷ്ണൻ സുബ്രമണ്യൻ, കളറിസ്റ്റ് : കെ എസ് രാജശേഖരൻ, സി ജി: നെക്സ്ജെൻ മീഡിയ, പി ആർ ഓ: പ്രതീഷ് ശേഖർ.
Leave a Comment