സ്വാതന്ത്ര സമര സേനാനി വാരിയംകുന്നന്റെ കഥ, ‘മലബാർസിംഹംവാരിയൻകുന്നൻ’ വരുന്നു: പോസ്റ്റർ പുറത്ത്

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ കഥയെന്ന് അവകാശപ്പെട്ട് ‘മലബാർസിംഹംവാരിയൻകുന്നൻ’ എന്ന പേരിൽ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ട് സംവിധായകൻ ഫൈസൽ ഹുസൈൻ. ‘ഭൂരിപക്ഷ മതേതര വിശ്വാസികളും ചരിത്രം പഠിച്ചവരും
ധീര രക്തസാക്ഷിയും സ്വാതന്ത്ര സമര സേനാനിയുമായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി ബാക്കിയാക്കിയ സംഭാവന കാലം ഉള്ളിടത്തോളം എന്നും സ്മരിച്ചു കൊണ്ടേയിരിക്കും’ എന്ന് സംവിധായകൻ കുറിച്ചു.

നൂറിലധികം കലാകാരൻമാർ ഭാഗമായ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ആനക്കാംപൊയിൽ വന മേഖലയായിരുന്നു. ഏറെ സാഹസം നിറഞ്ഞ ചിത്രീകരണാനുഭവം പ്രേക്ഷകർക്ക് പുത്തൻ കാഴ്ച സമ്മാനിക്കും എന്ന് ഫൈസൽ അവകാശപ്പെടുന്നു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

വാരിയംകുന്നത്ത്
കുഞ്ഞമ്മദ് ഹാജിയെ
താറടിക്കാൻ വേണ്ടി
നാടിന്റെ ഐക്യവും
സൗഹാർദ്ദവും തകർക്കുന്ന
വർഗീയ വിഷം ചീറ്റുന്ന
സിനിമ റിലീസ് ചെയ്തത് മുഖാന്തരം
ഒരു പ്രത്യേക തരം വിഭാഗത്തെ സുഖപ്പെടുത്തുമെങ്കിലും
ഭൂരിപക്ഷ മതേതര വിശ്വാസികളും
ചരിത്രം പഠിച്ചവരും
ധീര രക്തസാക്ഷിയും
സ്വാതന്ത്ര സമര സേനാനിയുമായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി ബാക്കിയാക്കിയ സംഭാവന കാലം ഉള്ളിടത്തോളം
എന്നും സ്മരിച്ചു കൊണ്ടേയിരിക്കും…

അത്രയ്ക്ക് ഊർജ്ജമാണ് മാനവരാശിക്ക് വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി കൈമാറിയിട്ടുള്ളത്.
വാരിയം കുന്നത്ത്
കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തിലെ പ്രധാന ഏടുകളെ ആസ്പദമാക്കി വാരിയംകുന്നത്ത്
കുഞ്ഞഹമ്മദ് ഹാജിയുടെ
കുടുംബം”ചക്കിപ്പറമ്പൻ ഫാമിലി അസോസിയേഷൻ” നിർമ്മിക്കുന്ന സിനിമ എന്റെ സംവിധാനത്തിൽ അണിയറയിൽ സഞ്ജമായി കഴിഞ്ഞു.
നൂറിലധികം കലാകാരൻമാർ ഭാഗമായ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ആനക്കാംപൊയിൽ വന മേഖലയായിരുന്നു.
ഏറെ സാഹസം നിറഞ്ഞ ചിത്രീകരണാനുഭവം പ്രേക്ഷകർക്ക് പുത്തൻ കാഴ്ച സമ്മാനിക്കും.

#മലബാർസിംഹംവാരിയൻകുന്നൻ എന്ന് പേരിട്ട ചിത്രം
ചരിത്രത്തോട് നൂറ് ശതമാനം നീതി പുലർത്തുകയും കള്ള പ്രചരണം നടത്തുവർക്കും വർഗീയ വിഷം ചീറ്റുന്നവർക്കുമുള്ള മറുപടി കൂടിയായിരിക്കും.
കൂടെ ഉണ്ടാവണം.
വിശ്വസ്ഥതയോടെ
ഫൈസൽ ഹുസൈൻ
(സംവിധായകൻ,
“മലബാർ സിംഹം
വാരിയൻകുന്നൻ” )

Share
Leave a Comment