സിനിമാ സ്വപ്നം ഉമ്മയോട് അല്ലാതെ മറ്റാരോടും പറഞ്ഞിട്ടില്ലായിരുന്നു, ഉമ്മക്ക് വലിയ സന്തോഷമായി: ലുക് മാന്‍

ഓരോ തവണയും സിനിമയിലെ അവസരങ്ങള്‍ പോകുമ്പോള്‍ അടുത്തത് നോക്ക് അല്ലെങ്കില്‍ ഗള്‍ഫിലേക്ക് പോകാന്‍ ഉമ്മ പറഞ്ഞിരുന്നു

തന്റെ സിനിമാസ്വപ്നം ഉമ്മയോട് അല്ലാതെ മറ്റാരോടും പറഞ്ഞിട്ടില്ലായിരുന്നുവെന്നും, താന്‍ സിനിമാരംഗത്ത് എത്തിയതിന് ഏറ്റവും കൂടുതല്‍ അഭിമാനവും സന്തോഷവുമുള്ളത് ഉമ്മയ്ക്ക് ആയിരിക്കുമെന്ന് നടന്‍ ലുക്മാൻ അവറാന്‍. ഓരോ തവണയും തന്നെ വിട്ട് സിനിമയിലെ അവസരങ്ങള്‍ പോകുമ്പോള്‍ അടുത്തത് നോക്ക് അല്ലെങ്കില്‍ ഗള്‍ഫിലേക്ക് പോകാന്‍ ഉമ്മ പറഞ്ഞിരുന്നുവെന്നാണ് റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിൽ നടന്‍ പറയുന്നത്.

വാക്കുകൾ വിശദമായി :

‘സിനിമാ സ്വപ്നം എന്ന കാര്യം ആകെ ഞാന്‍ ഉമ്മയോട് മാത്രമാണ് പറഞ്ഞിരുന്നത്. വീട്ടില്‍ വേറെയാരോടും അങ്ങനെ ഒന്നും പറഞ്ഞിരുന്നില്ല. എന്‍ജിനിയറിങ് കഴിഞ്ഞ് ട്രെയിനിയായി ജോലി ചെയ്യുന്ന ശമ്പളമാണ് വീട്ടില്‍ തരുന്നതെന്നാണ് പറഞ്ഞിരുന്നത്. ചില മാസങ്ങളില്‍ വീട്ടിലേക്ക് പണം അയക്കാന്‍ പറ്റില്ല. അപ്പോള്‍ ഉമ്മ തന്റെ സ്വര്‍ണ്ണം വല്ലതും പണയം വെച്ച് അത് കൊടുക്കും. പിന്നീട് തന്നാല്‍ മതിയെന്നും പറയും. ഉമ്മ ആദ്യമായി തിയറ്ററില്‍ വന്ന് ഉണ്ടയും തല്ലുമാലയും ഓപ്പറേഷന്‍ ജാവയും കണ്ടു. ഉമ്മക്ക് വലിയ സന്തോഷമായി. ഞാനൊക്കെ എത്ര വേദനിച്ചിട്ടുണ്ടെന്ന് അറിയോന്ന് ചോദിക്കും. എന്റെ സിനിമാ വരവില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് എന്റെ ഉമ്മയായിരിക്കും.’

 

Share
Leave a Comment