കാവ
നയന മനോഹര കാഴ്ചകളാൽ അത്ഭുതം തീർക്കുന്ന കാവയിലാണ് ‘കള്ളനും ഭഗവതിയും’ സിനിമയിലെ ചില സുപ്രധാന രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിലെ മലമ്പുഴ ഡാമിന് സമീപത്തായാണ് ‘മഴമേഘങ്ങളുടെ ഗർഭപാത്രം’ എന്ന് വിളിക്കുന്ന കാവ പ്രദേശം. പശ്ചിമഘട്ട മലനിരകളിൽ,നിബിഡ വനത്താൽ ചുറ്റപ്പെട്ട കുന്നുകളാൽ അതിരിടുന്ന ശാന്തമായ പുഴയുള്ള മനോഹരമായ പ്രദേശം കൂടിയാണ് കാവ.
നിരവധി സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ഇന്നും പ്രേക്ഷകന്റെ മനസ്സിൽ നിന്നും മായാതെ നിൽക്കുന്നത് ‘മൃഗയ’ സിനിമയുടെ ലൊക്കേഷൻ എന്ന നിലയിലാണ്. മമ്മൂട്ടി പുഴയിലൂടെ നീന്തി വരുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ചത് ഇവിടെയാണ്. അതേ സൗന്ദര്യം 34 വർഷങ്ങൾക്ക് ശേഷവും ഇവിടെയുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.
വിഷ്ണു ഉണ്ണികൃഷ്ണൻ അവതരിപ്പിക്കുന്ന കള്ളൻ മാത്തപ്പനും ഭഗവതിയും തമ്മിലുള്ള രംഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചത്. കാട്ടാന ശല്യം രൂക്ഷമായ ഈ പ്രദേശത്ത് സന്ദർശകർക്കും, സിനിമ ചിത്രീകരണത്തിനുമൊക്കെ കടുത്ത നിയന്ത്രണമുണ്ടായിരുന്നു. ഞങ്ങൾക്കു വേണ്ട സുരക്ഷയൊരുക്കി ചിത്രീകരണം സുഗമമാക്കുന്നതിൽ വാളയാർ ഫോറസ്റ്റ് അധികൃതർ നല്ല പിന്തുണയാണ് നൽകിയത്.
സംവിധായകനായ ഈസ്റ്റ് കോസ്റ്റ് വിജയനും സംഘവും ലൊക്കേഷൻ കാണാൻ വന്നപ്പോൾ വെള്ളം കാട്ടിലേക്ക് കയറിയ നിലയിലായിരുന്നു. എന്നാൽ രണ്ട് മാസം കഴിഞ്ഞ് ചിത്രീകരണത്തിനെത്തിയപ്പോൾ വെള്ളം പൂർണ്ണമായും പാറയുടെ ഭാഗത്തേയ്ക്ക് ഇറങ്ങി സംവിധായകൻ വിചാരിച്ചത് പോലെയുള്ള നിലയിലെത്തിയിരുന്നു. കാടിന്റെ വശ്യതയും പുഴയുടെ ഭംഗിയും ഒട്ടും ചോർന്നു പോകാതെ പ്രകൃതി കനിഞ്ഞു നൽകിയ ഫ്രെയിമുകൾ സംവിധായകന്റെ നിർദ്ദേശം അനുസരിച്ച് ക്യാമറയിലാക്കാൻ ക്യാമറമാൻ രതീഷ് റാമിനും കഴിഞ്ഞു. ഇവിടത്തെ കാഴ്ചകൾ, ഭഗവതിയും കള്ളനും തമ്മിലുള്ള രസകരവും ആകാംക്ഷ നിറയ്ക്കുന്നതുമായ രംഗങ്ങൾ പ്രേക്ഷക മനസ്സിൽ ഇടം നേടും എന്നതിൽ സംശയമില്ല..!
പ്രശസ്ത ബംഗാളി നടിയും മോഡലുമായ മോക്ഷയാണ് ഭഗവതിയായി അഭിനയിച്ചിരിക്കുന്നത്. അനുശ്രീയാണ് മറ്റൊരു നായിക. സലിം കുമാർ, ജോണി ആന്റണി, രാജേഷ് മാധവ്, പ്രേം കുമാർ, ശ്രീകാന്ത് മുരളി, മാലാ പാർവതി, ജയപ്രകാശ് കുളൂർ, ജയകുമാർ, നോബി, ജയൻ ചേർത്തല, അൽത്താഫ്, ചെമ്പിൽ അശോകൻ, ജയശങ്കർ കരിമറ്റം തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്.
ഈസ്റ്റ് കോസ്റ്റ് കമ്യുണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയനാണ് നിർമ്മാണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. കെ വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ വി അനിലും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ‘പത്താം വളവ്’, ‘വെടിക്കെട്ട്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് റാം ആണ് ക്യാമറാമാൻ.
എക്സിക്യുട്ടീവ് പ്രൊഡ്യൂസർ : രാജശേഖരൻ, എഡിറ്റർ : ജോൺ കുട്ടി, സംഗീത സംവിധാനം : രഞ്ജിൻ രാജ്, കലാ സംവിധാനം : രാജീവ് കോവിലകം, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം : ധന്യ ബാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : സുഭാഷ് ഇളമ്പൽ, വരികൾ : സന്തോഷ് വർമ, സൗണ്ട് ഡിസൈൻ : സച്ചിൻ സുധാകരൻ, സൗണ്ട് മിക്സിങ് : എം ആർ രാജകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ : രാജേഷ് തിലകം, പ്രൊഡക്ഷൻ എക്സിക്യുട്ടിവ് : ഷിബു പന്തലക്കോട്, അസ്സോ : ഡയറക്ടർസ് : അലക്സ് ആയൂർ, ടിവിൻ കെ വർഗ്ഗീസ്, സംഘട്ടനം : മാഫിയ ശശി, നൃത്തം : കല മാസ്റ്റർ, പി ആർ ഒ : വാഴൂർ ജോസ്, എ എസ് ദിനേശ്, മഞ്ജു ഗോപിനാഥ്, കാലിഗ്രാഫി : കെ.പി മുരളീധരൻ, സ്റ്റിൽസ് : അജി മസ്കറ്റ്, പോസ്റ്റർ ഡിസൈനർ : കോളിൻസ് ലിയോഫിൽ
ലൊക്കേഷൻ റിപ്പോർട്ടർ : അസിം കോട്ടൂർ
Post Your Comments