
സോഷ്യൽ മീഡിയയിൽ സജീവമാണ് സംഗീത സംവിധായകൻ ഗോപി സുന്ദര്‍. അമ്മയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ചപ്പോൾ അതിനു താഴെ വന്ന കമന്റിനു ഗോപി സുന്ദര്‍ നൽകിയ മറുപടി ചർച്ചയാകുന്നു. ‘പാവം അമ്മ, നിന്റെ സ്വഭാവം കൊണ്ട് എത്ര വിഷമിച്ചിട്ടുണ്ടാവും ആ അമ്മ. ഇതിലെങ്കിലും ഉറച്ച് നില്ക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കാം,’ എന്നായിരുന്നു ഒരാളുടെ കമന്റ്.
ഇതിന് ഗോപി സുന്ദര്‍ നല്കിയ മറുപടി ഇങ്ങനെ, ‘എന്റെ അമ്മ എപ്പോഴും ഹാപ്പിയാണ്. ഞാന്‍ സന്തോഷമായിരിക്കണമെന്നാണ് അമ്മയ്ക്ക്. മകന്റെ തീരുമാനങ്ങളില്‍ അമ്മയ്ക്ക് ഉറപ്പുണ്ട്. നില്ക്കാന് പറ്റാത്ത സ്ഥലത്ത് ഉറച്ച് നിന്ന് ഉറഞ്ഞ് തുള്ളി മരിക്കാന്‍ എന്റെ അമ്മ എന്നെ പഠിപ്പിച്ചിട്ടില്ല.’
Post Your Comments