CinemaGeneralInterviewsLatest NewsNEWS

പൈസയ്ക്ക് വേണ്ടി എന്തും ചെയ്യണമെന്ന് എനിക്കില്ല, പക്ഷെ എന്റെ ഭാഗത്തും തെറ്റുണ്ട്: ദിൽഷ

ബിഗ് ബോസ് വിന്നര്‍ ദില്‍ഷ പ്രസന്നന്‍ ക്രിപ്റ്റോയുമായി ബന്ധപ്പെട്ടു ചെയ്ത ഒരു പ്രമോഷന്‍ വീഡിയോ അടുത്തിടെ വലിയ വിവാദമായ ഒന്നായിരുന്നു. വീഡിയോ ദില്‍ഷ പങ്കുവെച്ചതോടെ നിരവധി പേര്‍ ദില്‍ഷയെ വിമര്‍ശിച്ച്‌ എത്തി. പിന്നാലെ തട്ടിപ്പാണെന്ന് മനസിലാക്കി ദില്‍ഷ ആ വീഡിയോ പിന്‍വലിക്കുകയും ഒരു ക്ലാരിഫിക്കേഷന്‍ വീഡിയോ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോഴിത ആ വിഷയത്തില്‍ തനിക്ക് പറയാനുള്ള മറ്റ് ചില കാര്യങ്ങള്‍ കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് ദില്‍ഷ മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍.

താരത്തിന്റെ വാക്കുകൾ :

‘ആ പ്രോമഷന്‍ വന്ന സമയത്ത് ഒരു ചേട്ടനാണ് അതിന്റെ ഡീറ്റെയില്‍സെല്ലാം അന്വേഷിച്ചത്. ആ ചേട്ടന്‍ വെരിഫൈ ചെയ്ത ശേഷമെ അത് എന്റെ അടുത്ത് വരാറുള്ളു. ആ പ്രമോഷന് വേണ്ടി സമീപിച്ചവര്‍ ചില സര്‍ട്ടിഫിക്കറ്റുകളും കാര്യങ്ങളുമൊക്കെ അയച്ച്‌ തന്നിരുന്നു. പിന്നെ ഞാന്‍ ചെയ്തത് ശരിയാണെന്ന് പറയുകയല്ല. എന്റെ ഭാഗത്തും തെറ്റുണ്ട്. അത് ‍ഞാന്‍ നേരത്തെ തന്നെ അക്സപ്റ്റ് ചെയ്തു. ആ പ്ര‌മോഷന്‍ വീഡിയോ അപ്ലോഡ് ചെയ്ത് കുറച്ച്‌ കഴിഞ്ഞപ്പോള്‍ സ്കാം അലേര്‍ട്ട് വന്നു. ഞാന്‍ അപ്പോള്‍ തന്നെ ആ വീഡിയോ ഡിലീറ്റ് ചെയ്തു.

സത്യത്തില്‍ മറ്റുള്ളവര്‍ക്ക് റോങ് ഇന്‍ഫോര്‍മേഷന്‍ കൊടുക്കണമെന്ന് കരുതി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പോലും അപ്ലോഡ് ചെയ്തി‍ട്ടില്ല. മാത്രമല്ല പൈസയ്ക്ക് വേണ്ടി എന്തും ചെയ്യണമെന്ന് എനിക്കില്ല. പൈസ തരാമെന്ന് പറഞ്ഞ് മുമ്പും പ്രമോഷന് ഒരുപാട് വീഡിയോകള്‍ വന്നിട്ടുണ്ട്. ഞാന്‍ അതൊന്നും എടുത്തിട്ടില്ല. പിന്നെ അടുത്തിടെ പങ്കുവെച്ച ആ വീഡിയോയില്‍ പോലും ഒരിടത്ത് പോലും ക്യാഷ് ഇന്‍വസ്റ്റ് ചെയ്യുവെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഇങ്ങനെ ഒരു സംഭവമുണ്ടെ‌ന്നും അതിന് താല്‍പര്യമുണ്ടെങ്കില്‍ ഈ വ്യക്തിയെ കോണ്‍ടാക്‌ട് ചെയ്യുവെന്നും മാത്രമാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്.

ഇതില്‍ സത്യത്തില്‍ പറ്റിക്കപ്പെട്ടത് ഞാനും കൂടിയാണ്. പിന്നെ ഞാന്‍ പറഞ്ഞത് പ്രകാരം ക്യാഷ് ഇന്‍വെസ്റ്റ് ചെയ്തുവെന്ന് പറഞ്ഞ് ഒരാള്‍ രംഗത്ത് വന്നില്ലേ. അവര്‍ പ്രമോഷന് തന്നുവെന്ന് പറഞ്ഞ പണം മുഴുവന്‍ എനിക്ക് കിട്ടിയിട്ടില്ല സത്യത്തില്‍. എനിക്ക് ഇനി അത് വേണ്ട. ഞാന്‍ കേസ് കൊടുക്കും. അതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. വക്കീലിനെ കാണുന്നുണ്ട്. ഒരു സ്ത്രീ വന്ന് എന്റെ പ്രമോഷന്‍ വീഡിയോ കണ്ട് പണം ഇന്‍വസ്റ്റ് ചെയ്ത് നഷ്ടപ്പെട്ടുവെന്ന് പറഞ്ഞപ്പോള്‍ ഒരുപാട് പേര്‍ എന്നോടായി പറഞ്ഞു ആ സ്ത്രീക്ക് നഷ്ടപ്പെട്ട 13000 എന്ന തുക ദില്‍ഷയ്ക്ക് കൈയ്യില്‍ നിന്നും എടുത്ത് കൊടുത്തൂടെയെന്ന്. വളരെ നിസാരമായ തുകയല്ലേയെന്ന്.

13000 ചെറിയ പൈസയാണോ? ഒരിക്കലുമല്ല. ഞാന്‍ ഒരുപാട് സ്ട്രഗിള്‍ ചെയ്ത് വന്നതാണ്. 13000 എനിക്ക് വലിയ തുകയാണ്. അത് ആ സ്ത്രീക്ക് കൊടുക്കുന്നതില്‍ എനിക്ക് കുഴപ്പവുമില്ല. പക്ഷെ പണം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ വ്യക്തി ഞാന്‍ ക്ലാരിഫിക്കേഷന്‍ വീഡിയോ ഇട്ട ശേഷവും വീണ്ടും പൈസ കൊണ്ടുപോയി നിക്ഷേപിച്ചിട്ടുണ്ട്. ആ വീഡിയോ കണ്ടിട്ടും അവര്‍ എന്തിനാണ് അതില്‍ പണം നിക്ഷേപിച്ചതെന്ന് എനിക്ക് അറിയില്ല. അതുകൊണ്ട് തന്നെ ആ വ്യക്തി ശരിക്കുള്ള വ്യക്തിയാണോയെന്ന് പോലും എനിക്ക് അറിയില്ല. ഇതൊക്കെ സത്യമാണോയെന്നും എനിക്ക് അറിയില്ല. ഇന്ന് ഞാന്‍ ആ വ്യക്തി 13000 രൂപ കൊടുത്താല്‍ വേറെയും ആളുകള്‍ ഇതുപോലെ വരില്ലേ? അതുകൊണ്ട് തന്നെ അങ്ങനെ ഡീല്‍ ചെയ്യുന്നതിന് പകരം ഞാന്‍ കേസ് കൊടുക്കുകയാണ് ചെയ്തത്. എന്റെ അഡ്വക്കേറ്റ് എന്നോട് പറഞ്ഞിട്ടുണ്ട് ആ വ്യക്തിക്ക് കാശ് കൊടുക്കരുതെന്ന്. ഈ കേസ് എന്താകുമെന്നത് താന്‍ പറഞ്ഞശേഷമെ കാശ് കൊടുക്കാവുവെന്ന് പറഞ്ഞിട്ടുണ്ട്. ആ കുട്ടി തന്നെയാണ് പറഞ്ഞത് ക്ലാരിഫിക്കേഷന്‍ വീ‍ഡിയോ കണ്ടശേഷമാണ് പണം ഇട്ടതെന്ന്. അത് എന്റെ അനിയത്തി അവരോട് ചോദിക്കുകയും ചെയ്തിരുന്നു. നിയമപരമായി ഡീല്‍ ചെയ്യണമെന്നത് മാത്രമാണ് ഞാന്‍ ചിന്തിച്ചത്.

വീഡിയോ ചെയ്ത വ്യക്തി എന്നോട് ക്ലാരിഫിക്കേഷന്‍ ചോദിച്ചിട്ടില്ല. ആ പ്രമോഷന്‍ വീഡിയോ ചെയ്തതിന് എനിക്ക് കാശ് കിട്ടിയിട്ടില്ല. ഞാന്‍ തട്ടിപ്പുകാരി എന്നൊക്കെ പലരും തംബ്നെയിൽ ഇട്ട് കണ്ടു. ഞാന്‍ ആരുടെ കൈയ്യില്‍ നിന്നും പണം തട്ടിയെടുത്തിട്ടില്ല. ചിലര്‍ യുട്യൂബേഴ്സിന്റെ വീഡിയോ കണ്ട് എല്ലാം സത്യമാണെന്ന് കരുതുന്നുണ്ട്. ഞാന്‍ തട്ടിപ്പാണെന്ന് വിശ്വസിച്ചിരിക്കുന്നവരുമുണ്ട്’.

shortlink

Related Articles

Post Your Comments


Back to top button