ബിഗ് ബോസ് നാലാം സീസൺ വിജയിയായി ആരാധകരെ ഞെട്ടിച്ച താരമാണ് ദില്‍ഷ പ്രസന്നന്‍. ബിഗ് ബോസിന് ശേഷം ജീവിതത്തിലുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ച് ദില്‍ഷ പ്രസന്നന്‍ മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത് ചർച്ചയാകുന്നു.
‘ബിഗ് ബോസില്‍ നൂറ് ദിവസം നിന്നതിനേക്കാള്‍ ഞാന്‍ അനുഭവിച്ചത് അവിടെ നിന്ന് പുറത്തിറങ്ങിയപ്പോഴാണ്. ഒരിക്കലും ഇത്തരത്തില്‍ അനുഭവിക്കേണ്ടി വരുമെന്ന് ഞാന്‍ വിചാരിച്ചിട്ടില്ല. ഇങ്ങനെയൊക്കെ കേള്‍ക്കേണ്ടി വരുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ല. ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയതിന് ശേഷം താന്‍ മാത്രമല്ല തന്റെ കുടുംബവും കുറേ പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ചില ഭീഷണി സന്ദേശങ്ങൾ വന്നിരുന്നു. ചിലര്‍ വിളിച്ചിട്ട് പറയും ഞാന്‍ ബൈക്ക് ഓടിച്ച് പോകുന്നതല്ലെ, ലോറിയുടെ അടിയില്‍ പോകാതെ നോക്കിക്കോ എന്നൊക്കെയാണ്. നിന്നെ ജീവനോടെ വെച്ചേക്കില്ലെന്നൊക്കെയാണ് അവര്‍ വിളിച്ച് പറയുന്നത്’- ദിൽഷ പങ്കുവച്ചു.
read also: സഹോദരൻ ബിയറിലും രസത്തിലും സ്ലോ പോയിസൺ കലർത്തി നൽകി: വെളിപ്പെടുത്തി പൊന്നമ്പലം
‘എന്റെ നമ്പർ ഇവര്‍ക്ക് എങ്ങനെ കിട്ടിയെന്ന് അറിയില്ല. ഇത്തരത്തില്‍ നിരവധി കോളുകള്‍ വരുമായിരുന്നു. എന്റെ കൂടെ ഫോട്ടോയെടുക്കുന്നവരെയൊക്കെ ഭീഷണിപ്പെടുത്തുമായിരുന്നു. ഭീകരമായ അവസ്ഥയായിരുന്നു അതെല്ലാം’- ദില്‍ഷ പറഞ്ഞു.
Post Your Comments