നാട്ടാമെ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെയാണ് പൊന്നമ്പലം ശ്രദ്ധനേടുന്നത്. സൂപ്പർതാരങ്ങൾക്കൊപ്പം പോലും വില്ലനായി ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എന്നാൽ അടുത്തിടെ വൃക്കകളുടെ പ്രവർത്തനം നിലച്ച് പൊന്നമ്പലത്തെ ഗുരുതരാവസ്ഥയിൽആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
മരണത്തിൽ നിന്നും ബന്ധുവും സംവിധായകനുമായ ജഗന്നാനാഥൻ വൃക്ക ദാനം ചെയ്തതോടെയാണ് ഇദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഫെബ്രുവരി പത്തിനായിരുന്നു പൊന്നമ്പലത്തിൻറെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. ഇപ്പോൾ ചെന്നൈയിലെ വീട്ടിൽ വിശ്രമത്തിലായ ഇദ്ദേഹം സുഖപ്പെട്ട് വരുകയാണ്
ഇപ്പോഴിതാ ജീവിതത്തിൽ നേരിട്ട വെല്ലുവിളികൾ തുറന്നു പറഞ്ഞ് എത്തിയിരിക്കുകയാണ് പൊന്നമ്പലം. ബിഹൈൻഡ് ദ വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് പൊന്നമ്പലത്തിന്റെ വെളിപ്പെടുത്തൽ.
പൊന്നമ്പലത്തിന്റെ വാക്കുകൾ ഇങ്ങനെ:
‘കുടിച്ചത് കൊണ്ടോ മറ്റ് ലഹരി മരുന്നുകൾ ഉപയോഗിച്ചത് കൊണ്ടോ അല്ല എന്റെ കിഡ്‌നി തകരാറിലായത്. പലരും അങ്ങനെയാണ് കരുതിയിരിക്കുന്നത്. എന്റെ അച്ഛന് നാല് ഭാര്യമാരാണുള്ളത്. അതിൽ മൂന്നാമത്തെ ഭാര്യയുടെ മകൻ എന്റെ മാനേജറായി കുറേക്കാലം ജോലി ചെയ്തിരുന്നു. അങ്ങനെ ഒരിക്കൽ അദ്ദേഹം സ്ലോ പോയിസൺ ബിയറിൽ എനിക്ക് കലക്കി തന്നു. അത് എന്റെ കിഡ്‌നിയെയാണ് സാരമായി ബാധിച്ചത്.
അദ്ദേഹമാണ് ഇത് ചെയ്‌തെന്ന് എനിക്ക് അറിയില്ലായിരുന്നു. പിന്നെ രസത്തിലും ഇതേ പോയിസൺ കലക്കി തന്നു. മാത്രമല്ല എന്റെ വീടിന് സമീപം കൂടോത്രം ചെയ്യുന്നത് പോലെ എന്തൊക്കയോ ചെയ്യുന്നത് കണ്ടു. ‘അന്ന് എനിക്കൊപ്പം പ്രവർത്തിച്ചവരെ ചോദ്യം ചെയ്തപ്പോഴാണ് ഇതെല്ലാം പുറത്ത് വന്നത്.
പോലീസിൽ പരാതിപ്പെടുമെന്ന് ചോദിച്ചപ്പോൾ മാത്രമാണ് അവർ ഇക്കാര്യം പറഞ്ഞത്. സത്യം അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. എന്നിരുന്നാലും, എന്റെ സഹോദരനെക്കുറിച്ച് ഒരു പരാതി നൽകുന്നതിലൂടെ ഞാൻ എന്താണ് നേടാൻ പോകുന്നതെന്ന് എനിക്ക് തോന്നി. അങ്ങനെ ഞാൻ അവരെ മറക്കും. ചെറുപ്പത്തിൽ ഞങ്ങളെ പരിപാലിച്ച ആളാണ് എന്റെ സഹോദരൻ. കാര്യമായില്ലെങ്കിലും, അവൻ എന്നെ കുറച്ചുനേരം നോക്കി, ആ നന്ദിക്ക് പകരമായി ഞാൻ അവന്റെ കുടുംബത്തിന് ചികിത്സാ സഹായം മുതൽ സാമ്പത്തിക സഹായം വരെ ചെയ്തു.
വീടിന്റെ വാടക കൊടുക്കാൻ ഞാനും സഹായിച്ചു.എന്നാൽ എന്റെ 27-ാം വയസ്സിൽ ഞാൻ ഒരു വീട് പണിതു. അവനത് ദഹിച്ചതായി തോന്നുന്നില്ല. അതാണ് എന്നോട് അവനിതു ചെയ്യാൻ കാരണമായത്. ഞാൻ നന്നായി ജീവിക്കുന്നുവെന്നതിന്റെ അസൂയ കൊണ്ട് കൂടിയാണ് ഇതെല്ലാം ചെയ്തത്. ഞാൻ ചെറുപ്പം മുതൽ പണം സമ്പാദിക്കുന്നതും അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല’ പൊന്നമ്പലം പറഞ്ഞു. എന്നിരുന്നാലും, ഞാൻ എന്ത് ചെയ്താലും, ദൈവം എന്നോടൊപ്പമുണ്ട്, എനിക്ക് ജനങ്ങളുടെ സ്നേഹവും പിന്തുണയും ഉണ്ട്.
Post Your Comments