Latest NewsMovie Gossips

നടൻ ബാലയ്ക്ക് മുൻഭാര്യ അമൃത കരൾ നൽകും? പ്രചരിക്കുന്ന വാർത്തയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: നടൻ ബാലയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത ആരാധകരും പ്രേക്ഷകരും അടങ്ങുന്ന സമൂഹം ഞെട്ടലോടെയാണ് കേട്ടത്. നടന് കരൾ രോഗമുള്ളതായി റിപ്പോർട്ട് വന്നിരുന്നു. കരൾ മാറ്റിവെക്കേണ്ട സാഹചര്യത്തെക്കുറിച്ച് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ വാർത്ത നൽകിക്കഴിഞ്ഞു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ബാല ചികിത്സ തേടിയത്.

മകളെ കാണണം എന്ന ആഗ്രഹം പറഞ്ഞതും മുൻഭാര്യ അമൃതയും കുടുംബവും ഏക മകൾ അവന്തികയുമായി ആശുപത്രിയിൽ എത്തുകയും ചെയ്‌തു. എന്നാൽ ബാലയുടെ കരൾ മാറ്റിവയ്ക്കലിനെക്കുറിച്ച് ഇപ്പോൾ ചില വാർത്തകൾ പ്രചരിക്കുന്നുണ്ട്. മുൻ ഭാര്യ അമൃതയാണ് ബാലയ്ക്ക് കരൾ കൊടുക്കുന്നതെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.

എന്നാൽ ഈ പ്രചാരണം ആദ്യം നടത്തിയത് ചലച്ചിത്ര നിരീക്ഷകനും വിമർശകനുമായ പെല്ലിശ്ശേരിയാണ്. ബാലയ്ക്കു കരൾ മാറ്റിവെക്കേണ്ട ആവശ്യമുണ്ടാകും എന്ന വാർത്ത വന്നതും അതേസംബന്ധിച്ച വാർത്തകൾക്ക് പിന്നാലെ പെല്ലിശ്ശേരി യൂട്യൂബ് ചാനൽ വഴി നൽകിയ വീഡിയോ ചർച്ചചെയ്യപ്പെടുകയാണ്. മുൻഭാര്യ അമൃത ബാലയ്ക്കു കരൾ നൽകാൻ സന്നദ്ധയായേക്കും എന്നാണ് വീഡിയോയിലെ പരാമർശം.

‘നടൻ ബാലയ്ക്ക് കരൾ കൊടുക്കാൻ പലരും തയാർ. മുൻ ഭാര്യ അമൃത സുരേഷും?’ എന്നാണ് പെല്ലിശ്ശേരിയുടെ വീഡിയോയുടെ ക്യാപ്‌ഷൻ. ഇക്കാര്യം അമൃത സുരേഷ് സമ്മതിക്കുകയോ വിസമ്മതിക്കുകയോ ആവാം എന്നും വീഡിയോയിൽ പരാമർശമുണ്ട്. എന്നാൽ അമൃത ഇക്കാര്യത്തെക്കുറിച്ച് ഒന്നും തന്നെ സോഷ്യൽ മീഡിയയിൽ എവിടെയും പറഞ്ഞിട്ടില്ല.

 

 

shortlink

Related Articles

Post Your Comments


Back to top button