മലയാള സിനിമാ സീരിയൽ രംഗത്ത് നടനായും നിര്‍മ്മാതാവായും തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ദിനേഷ് പണിക്കര്‍. പല സിനിമകളും പരാജയപ്പെട്ടപ്പോൾ, തന്റെ അവസ്ഥ കണ്ട് സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും ഫ്രീയായി വന്ന് അഭിനയിച്ചിട്ടുണ്ടെന്ന് ദിനേഷ് പണിക്കര്‍ വെളിപ്പെടുത്തി.
തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ഇക്കാര്യം അദ്ദേഹം തുറന്നു പറഞ്ഞത്. സിനിമാ ഫീല്‍ഡില്‍ നന്ദിയുള്ള നിരവധി ആളുകള്‍ ഉണ്ടെന്നും ദിനേശ് പണിക്കർ കൂട്ടിച്ചേർത്തു.
‘സുരേഷ് ഗോപി നമ്മളോട് കാണിച്ചിട്ടുള്ള ഒരു സ്നേഹമുണ്ട്. അദ്ദേഹത്തിന്റെ രണ്ടോ മൂന്നോ സിനിമ ചെയ്ത് കഴിഞ്ഞതിന് ശേഷം എന്റെ സ്ഥിതി മോശമായിരുന്നു. ആ സമയത്ത് ഞാനാണ് ‘തില്ലാന തില്ലാന’ സിനിമ നിര്‍മിക്കുകയും വിതരണം ചെയ്യേണ്ടതും. ആ സമയത്ത് അദ്ദേഹം ഫ്രീയായിട്ട് വന്ന് സിനമയില്‍ അഭിനയിച്ച് തന്നിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ മനസ്സ്. അതുപോലെ, മയില്‍പ്പീലികാവ് എന്ന സിനിമ ഞാന്‍ വിചീരിച്ച രീതിയില്‍ ഓടിയില്ല. എനിക്ക് നഷ്ടമാണെന്ന് അറിഞ്ഞിട്ട് ചാക്കോച്ചന്‍ തില്ലാന തില്ലാനയില്‍ രണ്ട് ദിവസം വന്ന് ഫ്രീയായിട്ട് അഭിനയിച്ചിട്ട് പോയി. ഒരു പൈസയും വാങ്ങിച്ചിട്ടില്ല.’- ദിനേഷ് പണിക്കര്‍ പറഞ്ഞു.
Post Your Comments