തന്റെ കുടുംബവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവാദത്തോട് പ്രതികരിച്ച് നടനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്. മകന് ഇന്‍പനിധിയുടെയും ഗേള്‍ ഫ്രണ്ടിന്റെയും സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സംഭവത്തിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് ഉദയനിധി സ്റ്റാലിന്.
അത് മകന്റെ വ്യക്തിപരമായ കാര്യമാണ്. ഒരു പരിധിക്കപ്പുറം തനിക്ക് മകന്റെ വ്യക്തിപരമായ കാര്യത്തില്‍ ഇടപെടാനാകില്ല എന്നു ഉദയനിധി പറഞ്ഞു. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ ഇത്തരം ഒരു വാര്‍ത്തയ്ക്ക് ഉദയനിധി ഒരു നല്ല പിതാവിനെ പോലെ പ്രതികരിച്ചു എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം.
മന്ത്രിയാകും വരെ സജീവമായി സിനിമ രംഗത്ത് ഉണ്ടായിരുന്ന വ്യക്തിയാണ് ഉദയനിധി. അതുകൊണ്ടു തന്നെ രാഷ്ട്രീയമായി ഈ ചിത്രത്തെ ഉപയോഗിക്കാൻ ശ്രമിക്കുന്നവരെ സദാചാര വാദമാണ് നടത്തുന്നത് എന്ന് പറഞ്ഞു ഡിഎംകെ അണികള്‍ നേരിടുന്നത്.
Post Your Comments