കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പ്രശ്നങ്ങള്‍ക്ക് കാരണം അഴിമതിയോടുള്ള ചിലരുടെ സ്നേഹമെന്ന വിമർശനവുമായി നടന് ശ്രീനിവാസൻ. നഗരസഭയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാലിന്യ സംസ്കരണ പദ്ധതി മുന്നോട്ടുവച്ച് നിരാശനാകേണ്ടിവന്ന തന്റെ സുഹൃത്തും നിര്‍മാതാവുമായ ഗുഡ്നൈറ്റ് മോഹന്‍ നേരിട്ട ദുരനുഭവം പങ്കുവച്ചുകൊണ്ടാണ് ശ്രീനിവാസന്റെ വിമർശനം.
‘വിദേശത്തുനിന്നു മെഷിനറി ഇറക്കുമതി ചെയ്ത് ചെലവ് നടത്തി മാലിന്യം സംസ്കരിക്കാമെന്നും അതിന്റെ ബൈപ്രോഡക്ട് മാത്രം തന്നാല്‍ മതിയെന്നുമായിരുന്നു ഗുഡ്നൈറ്റ് മോഹന്‍ അന്ന് മുന്നോട്ടു വെച്ച നിര്‍ദേശം. എന്നാല്‍, പത്തു ലോറി മാലിന്യം ബ്രഹ്മപുരത്തേക്ക് അയച്ച് നൂറു ലോറിയാക്കി കാണിച്ച് പണം തട്ടേണ്ടതിനാല്‍ നഗരസഭ ഇത് അംഗീകരിച്ചില്ല’- ശ്രീനിവാസന് ഒരു ചാനലിനോട് പ്രതികരിച്ചു
Post Your Comments