![](/movie/wp-content/uploads/2023/03/satish.jpg)
ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശികിന്റെ മരണം കൊലപാതകമാണെന്ന ആരോപണവുമായി യുവതി രംഗത്ത്. 15 കോടി രൂപയ്‌ക്ക് വേണ്ടി തന്റെ ഭര്‍ത്താവാണ് നടനെ കൊലപ്പെടുത്തിയതെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ.
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായിയുടെ ഭാര്യയാണ് പുതിയ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ദുബായില്‍ നിക്ഷേപിക്കാനാണെന്ന് പറഞ്ഞ് നടന്റെ കൈയ്യില്‍ നിന്നും വാങ്ങിയ 15 കോടി രൂപ തിരിച്ചുനല്‍കാന്‍ കഴിയാതെ വന്നപ്പോള്‍ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്നു ഡല്‍ഹി പോലീസ് കമ്മീഷണറുടെ ഓഫീസില്‍ നല്‍കിയ പരാതിയിൽ യുവതി പറയുന്നു.
read also: നായർ സമുദായത്തോടുള്ള വിരോധമല്ല : ജാതിവാൽ ഉപേക്ഷിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സാജൻ സൂര്യ
പണം തിരികെ വേണമെന്ന് കൗശിക് നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം മടക്കി നല്‍കാന്‍ തന്റെ ഭര്‍ത്താവിന് താത്പര്യമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഭര്‍ത്താവും അദ്ദേഹത്തിന്റെ കൂട്ടാളികളും ചേര്‍ന്ന് ഗൂഢാലോചന നടത്തി ചില ഗുളികകള്‍ സംഘടിപ്പിക്കുകയും അത് നല്‍കി കൗശികിനെ കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് യുവതി ആരോപിക്കുന്നത്.
66-കാരനായ സതീഷ് കൗശിക് അന്തരിച്ചത് ഹൃദയാഘാതം മൂലമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ, യുവതിയുടെ വെളിപ്പെടുത്തലോടെ നടന്റെ മരണത്തില്‍ ദുരൂഹത ഏറുകയാണ്.
Post Your Comments