ആദ്യ വിവാഹം ഡിവോഴ്സ് ആയതിനാൽ പപ്പ പ്രണയത്തെക്കുറിച്ച് വാര്‍ണിംഗ് നൽകിയിരുന്നു: പാർവതി

ജീവിതത്തില്‍ വരുന്ന വിഷമത്തിന് ഞാന്‍ ഉത്തരവാദി ആയിരിക്കില്ല

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ വീണ്ടും സിനിമയിൽ സജീവമാകുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍. വാഹന അപകടത്തെ തുടർന്ന് വിശ്രമ ജീവിതം നയിക്കുന്ന ജഗതി ചില പരസ്യ ചിത്രങ്ങളിലും സിബിഐ അഞ്ചിലും എത്തിയിരുന്നു. പ്രണയത്തെക്കുറിച്ച് തനിക്ക് അച്ഛൻ നൽകിയ മുന്നറിയിപ്പിനെക്കുറിച്ചു പങ്കുവയ്ക്കുകയാണ് ജഗതിയുടെ മകള്‍ പാര്‍വതി.

read also: പത്തു ലോറി മാലിന്യം ബ്രഹ്മപുരത്തേക്ക് അയച്ച്‌ നൂറു ലോറിയാക്കി കാണിച്ച്‌ പണം തട്ടണ്ടേ: പരിഹസിച്ച് ശ്രീനിവാസന്‍

പാർവതിയുടെ വാക്കുകൾ ഇങ്ങനെ,

‘പ്രണയവും പ്രണയവിവാഹവും ഒക്കെ ഉണ്ടായിരുന്ന ആളാണല്ലോ എന്റെ പപ്പ. അദ്ദേഹത്തിന്റെ ആദ്യ വിവാഹം പ്രണയ വിവാഹം ആയിരുന്നല്ലോ. പപ്പയുടെ ആദ്യ വിവാഹം ഡിവോഴ്സ് ആയി പോയതാണല്ലോ. എന്റെ അമ്മയും പപ്പയും തമ്മിലുള്ള വിവാഹം അറേഞ്ച്ഡ് ആയിരുന്നു. എനിക്ക് അതിനുള്ള വാര്‍ണിംഗും തന്നിരുന്നു. പ്രണയിക്കുന്ന കാലം ആകില്ല വിവാഹം കഴിഞ്ഞുള്ളത് എന്ന്. നിനക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ ആകുന്ന ബന്ധം ആണ് ഇതെങ്കില്‍, എല്ലാ കാര്യത്തിനും നിനക്ക് യോജിക്കുന്ന ആളാണ് എങ്കില്‍ നിനക്ക് ആകാം എന്നാണ് എന്റെ പപ്പാ പറഞ്ഞത്. അതിനുശേഷം ജീവിതത്തില്‍ വരുന്ന വിഷമത്തിന് ഞാന്‍ ഉത്തരവാദി ആയിരിക്കില്ല എന്നും പറഞ്ഞിരുന്നു.

അത് മറ്റൊരു റിലീജ്യന്‍ ആണ്. കള്‍ച്ചറില്‍ ഒക്കെയും മാറ്റങ്ങള്‍ കാണും എന്ന് പറഞ്ഞു തന്നിരുന്നു. പിന്നെ പപ്പാ അവിടെ പോയി കണ്ടപ്പോളും അവിടുത്തെ ആളുകളുടെ പെരുമാറ്റം ഒക്കെ വലിയ ഇഷ്ടമായി. അങ്ങനെയേ നോക്കിയുള്ളൂ. റിലീജ്യന്‍ ബേസ് നല്ല മാറ്റം ഉണ്ട് എന്ന് പറഞ്ഞിരുന്നു അതൊക്കെ ഉണ്ട്. ഞാന്‍ പക്കാ നോണ്‍ വേജ് അല്ല. അവിടെ എല്ലാവരും നല്ല നോണ്‍ കഴിക്കുന്ന കൂട്ടത്തില്‍ ആണ്. എല്ലാ കാര്യത്തിനും എല്ലാ രീതിക്കും വ്യത്യാസം ഉണ്ട്. ഞാന്‍ ഇന്ന് ഇവിടെ എന്തെങ്കിലും ആയിട്ടുണ്ട് എങ്കില്‍ അത് ഭര്‍ത്താവിന്റെ വീടിന്റെ കൂടെ പിന്തുണ കൊണ്ടാണ്’- പാർവതി പറയുന്നു.

Share
Leave a Comment